തിരുവനന്തപുരം: ഷാഫിക്കെതിരായ ഉണ്ണിത്താന്റെ വിമർശനങ്ങളിൽ എ ഗ്രൂപ്പിന് അമർഷം. ഗ്രൂപ്പ് നീക്കം കാര്യങ്ങൾ വഷളാക്കിയെന്നും വിലയിരുത്തുന്നുണ്ട്. എ ഗ്രൂപ്പ് ദൗത്യത്തിന് പിന്നിൽ കെസി ഗ്രൂപ്പിനെയാണ് വിഡി പക്ഷം സംശയിക്കുന്നത്.
ഉണ്ണിത്താൻ ഇറങ്ങിയത് മുഖ്യമന്ത്രിക്ക് വേണ്ടിയെന്ന് എ ഗ്രൂപ്പും കെസി പക്ഷവും കണക്കാക്കുന്നുണ്ട്. പ്രശ്നങ്ങൾ പെരുപ്പിച്ച് കാണിക്കാൻ ശ്രമമെന്ന വിലയിരുത്തലിലാണ് വിഡി പക്ഷം.
അതേസമയം, മന്ത്രിസഭയിലെ ആഭ്യന്തര തർക്കങ്ങളിൽ പരസ്യ പ്രതികരണങ്ങൾ വിലക്കിയിരിക്കുകയാണ് കെപിസിസി നേതൃത്വം. തുടർ പ്രതികരണങ്ങൾ പാടില്ലെന്നു ഉണ്ണിത്താന് നിർദേശം നൽകി. മറുപടി വേണ്ടെന്ന നിർദേശം ഷാഫിക്കും നൽകിയിട്ടുണ്ട്. കോൺഗ്രസിലെ ഗ്രൂപ്പ് പോരിനും യുഡിഎഫിലെ അതൃപ്തിക്കുമിടെ മന്ത്രിസഭാ യോഗം ഇന്ന് നടക്കും
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
