ഇടുക്കി: ചിന്നക്കനാലിലെ ഒറ്റയാന് ചക്കക്കൊമ്പനെ റേഡിയോ കോളര്‍ ഘടിപ്പിക്കാനായുള്ള വനം വകുപ്പിന്റെ ദൗത്യ നിര്‍വഹണം ഇന്നും. ദൗത്യത്തിനായി വനം വകുപ്പ് സംഘം പുറപ്പെട്ടു.
ചിന്നക്കനാല്‍ 7 ഫാത്തിമ മാതാ സ്കൂളിലെ ക്യാമ്പില്‍ നിന്ന് ആദ്യസംഘം 301 കോളനിയിലേക്ക് നീങ്ങുകയാണ്. 50 അംഗ വനംവകുപ്പ് സംഘമാണ് രംഗത്തുള്ളത്.
ഇന്നലെ രാത്രിയോടെ ചക്കക്കൊമ്പൻ ഒറ്റയാന് 80 ഏക്കറില്‍ നിന്ന് 301 കോളനിയിലേക്ക് എത്തിയിരുന്നു. നിലവില്‍, ഒറ്റയാന് 80 ഏക്കറിന് സമീപമുള്ള ആനയിറങ്കല്‍ തടാകത്തിന്റെ കരയില്‍ തുടരുകയാണ്. 301 കോളനിക്ക് സമീപത്തെ പുല്‍മേടുകളിലേക്ക് ആന എത്തിയില്ലെങ്കില്‍ ദൗത്യം ശ്രമകരമാകും.
മയക്കുവെടി വെച്ചശേഷം വിദേശത്തുനിന്ന് എത്തിച്ച സാറ്റ്ലൈറ്റ് റേഡിയോ കോളര്‍ കഴുത്തില്‍ ഘടിപ്പിക്കാനും പിന്നീട് തുറന്നുവിടാനുമാണ് വനം വകുപ്പിന്റെ പദ്ധതി.
ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാല്‍ പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ നിരോധനാജ്ഞയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. 1, 2, 9, 10, 11, 12 എന്നീ വാര്‍ഡുകളിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
