ചക്കക്കൊമ്പൻ ഡാമിനോട് ചേർന്നുള്ള മേഖലയിൽ തുടരുന്നു; മയക്കു വെടിവെക്കാൻ കഴിയില്ല, ദൗത്യം ഉച്ചയ്ക്ക് ശേഷം മാറ്റി

NOVEMBER 24, 2026, 10:03 PM

ഇടുക്കി: ചിന്നക്കനാലിൽ ഭീതിപരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം വൈകും.ആന ഇപ്പോൾ ഡാമിനോട് ചേർന്നുള്ള മേഖലയിൽ തുടരുകയാണ്. മയക്കുവെടിവയ്ക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ ദൗത്യം ഉച്ചയ്ക്ക് ശേഷം മാറ്റി.

എട്ടുമണി മുതൽ കിടന്ന് ഉറങ്ങുന്ന സ്വഭാവക്കാരനാണ് ചക്കക്കൊമ്പൻ.ആനയെ നിരീക്ഷിച്ച് ദൗത്യസംഘം പ്രദേശത്ത് തുടരുകയാണ്.ചക്കക്കൊമ്പൻ പുലർച്ചെ ജലാശയത്തിൽ എത്തിയെങ്കിലും മറുകരയിലേക്ക് നീന്തിക്കയറുകയായിരുന്നു.

ചക്കക്കൊമ്പനെ മയക്കുവെടി വെയ്ക്കാനുള്ള ദൗത്യത്തിന്റെ ഭാ​ഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ 1, 2, 9, 10, 11, 12 എന്നീ വാർഡുകളിൽ ബുധനാഴ്ച പുലർച്ചെ മുതൽ ദൗത്യം അവസാനിക്കുന്നത് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ പൊതുസ്ഥലങ്ങളിലും ദൗത്യം നടക്കുന്ന മേഖലയോട് ചേർന്നുള്ള അപകടസാധ്യതയുള്ള ഇടങ്ങളിലും അഞ്ചോ അതിലധികമോ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതും സംഘം ചേർന്ന് ഒത്തുചേരുന്നതും കർശനമായി നിരോധിച്ചിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam