തിരുവനന്തപുരം: രാജ്മോഹൻ ഉണ്ണിത്താനെ ഫോണിൽ വിളിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഉണ്ണിത്താന്റെ പരസ്യ വിമർശനങ്ങൾ കോൺഗ്രസിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയതിന് പിന്നാലെ പരസ്യപ്രസ്താവനകൾ ഒഴിവാക്കണമെന്നാവിശ്യപ്പെട്ടാണ് സണ്ണി ജോസഫ് ഫോണിൽ ബന്ധപ്പെട്ടത്.
തനിക്കും കുടുംബത്തിനുമെതിരെ സംഘടിത നീക്കം നടക്കുകയാണെന്നാണ് ഉണ്ണിത്താന്റെ ആരോപണം. തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലുമാണെന്നും അദ്ദേഹം ആരോപിച്ചു. ഇനിയും പ്രകോപിപ്പിച്ചാൽ കൂടുതൽ കാര്യങ്ങൾ തുറന്നുപറയേണ്ടി വരുമെന്നും ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, പ്രതിസന്ധി പരിഹരിക്കുന്നതിനായി അടുത്തമാസം ആദ്യം വിശാല നേതൃയോഗം വിളിച്ചുചേർക്കാനാണ് കെപിസിസി ആലോചിക്കുന്നത്. നേതാക്കളുടെ പരസ്യപ്രസ്താവനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതും യോഗത്തിൽ ചർച്ചയായേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
