തിരുവനന്തപുരം: സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കൽ പ്രാഥമിക രൂപരേഖ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ്.
ഒരു ദിവസം നാല് വിഷയങ്ങളുടെ ക്ലാസുകൾ മാത്രം വരുന്ന രീതിയിലായിരിക്കും പുതിയ ക്രമീകരണം.
ബാഗുകളുടെ ഭാരത്തിൻറെ പത്ത് ശതമാനത്തിൽ താഴെയായി ബാഗിൻറെ ഭാരം കുറയ്ക്കാനാണ് നീക്കം. അടുത്ത അധ്യയന വർഷം നടപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. കുടിവെള്ളവും ഉച്ചഭക്ഷണവും സ്കൂളിൽ തന്നെ ലഭ്യമാക്കും. എൽപി സ്കൂളുകളിലാണ് ഇത് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക.
രണ്ട് സെറ്റ് പാഠ പുസ്തകങ്ങൾ ഒന്ന് വീട്ടിലും ഒന്ന് സ്കൂളിലും സൂക്ഷിക്കുന്ന രീതിയിലുള്ള ക്രമീകരണം നടപ്പാക്കും. ഡിജിറ്റൽ പഠനസൗകര്യങ്ങൾ കൂട്ടാനും ആലോചനയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
