ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശനം നാളെ മുഖ്യമന്ത്രി വിഡി സതീശന്‍ നിര്‍വഹിക്കും

NOVEMBER 24, 2026, 9:43 PM

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശനം നാളെ മുഖ്യമന്ത്രി വിഡി സതീശന്‍ നിര്‍വഹിക്കും.

രാവിലെ 9.30 ന് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി മിന്‍ഹാജ് ആലം, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ കെ ഇമ്പശേഖര്‍ എന്നിവര്‍ പങ്കെടുക്കും.

നറുക്കെടുപ്പ് 2027 ഫെബ്രുവരി ഒന്നിന് നടക്കും.450 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനമായി 25 കോടി രൂപ നല്‍കുന്ന ക്രിസ്മസ് - ന്യൂഇയര്‍ ബംപര്‍ ഭാഗ്യക്കുറിയില്‍ ആകെ 7,66,992 സമ്മാനങ്ങളാണ് ഉള്ളത്.

vachakam
vachakam
vachakam

ഒരുകോടി രൂപ വീതം 24 പേര്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും. മൂന്നാം സമ്മാനം പത്ത് ലക്ഷം രൂപവിതം 24 പേര്‍ക്ക്. നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 24 പേര്‍ക്കും ലഭിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam