തിരുവനന്തപുരം: ഇവിഎം അട്ടിമറി ആരോപണത്തില്‍ കെ.ടി ജലീലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഫിഖ് ആണ് പരാതി നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന പ്രസ്താവനയായതിനാല്‍ അന്വേഷണം അനിവാര്യമാണെന്നും തെളിവില്ലാതെ വ്യാജ ആരോപണം ഉന്നയിച്ചതാണെങ്കില്‍ നടപടി സ്വീകരിക്കണമെന്നും വി.പി ദുല്‍ഫിഖ് ആവശ്യപ്പെടുന്നു.
മങ്കടയില്‍ മത്സരിച്ച ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന കുന്നത്ത് മുഹമ്മദിനെ തെരഞ്ഞെടുപ്പ് അട്ടിമറിക്കായി ഒരു സംഘം സമീപിച്ചുവെന്ന കാര്യം ജനപ്രതിനിധിയായിരുന്ന ജലീല്‍ മറച്ചുവെച്ചത് നിയമപ്രകാരം തെറ്റാണെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.
വോട്ടിങ് മെഷീൻ തിരിമറി നടത്താമെന്ന് അവകാശപ്പെട്ടു ആളെത്തി എന്ന കെ.ടി ജലീലിന്റെ വെളിപ്പെടുത്തൽ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് വി.പി ദുല്‍ഫിഖ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
