75-ാമത് മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിൽ 19-കാരിയായ കെസിയ ലിസ് മെജോയ്ക്ക് ഇടംപിടിക്കാനായില്ല. ആദ്യ 12-ൽ ഇടംപിടിക്കാനാകാതെ മത്സരത്തിൽ നിന്ന് പുറത്താവുകയായിരുന്നു.
എന്നാൽ, മത്സരത്തിന്റെ ആദ്യ റൗണ്ടില്‍ തന്നെ മികച്ച പ്രകടനവുമായി കെസിയ ടോപ് 30ല്‍ ഇടംപിടിച്ചിരുന്നു.മത്സരത്തില്‍ കെസിയയുടെ വസ്ത്രധാരണവും ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.
ആലപ്പുഴ മാവേലിക്കര സ്വദേശികളായ മെജോ ഏബ്രഹാമിന്റെയും സുജാ മെജോയുടെയും മകളാണ് കെസിയ ലിസ് മെജോ. നിയമവിദ്യാർത്ഥിയും മോഡലുമായ കെസിയ, നേരത്തെ മിസ് ടീൻ ഇന്റർനാഷണൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ഫസ്റ്റ് റണ്ണറപ്പാകുകയും ചെയ്തിരുന്നു.
അതേസമയം, 116 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ പിന്തള്ളി പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ കിരീടം സ്വന്തമാക്കി. ഡൊമിനിക്ക റിപ്പബ്ലിക്കിന് രണ്ടാം സ്ഥാനവും വെനസ്വേലയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
