മുംബൈ: മകൾക്കായി ശരദ് പവാർ മകൾക്ക് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടതായി സൂചന. എൻഡിഎയെ പിന്തുണയ്ക്കുകയാണെങ്കിൽ പകരം മകൾ സുപ്രിയ സുലെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കണമെന്നാണ് ശരദ് പവാറിന്റെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി ശരദ് പവാർ നേരിട്ട് പിന്നണി ചർച്ചകൾ നടത്തുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
നേരത്തെ പാർലമെൻ്റിൽ പാസാക്കാൻ കഴിയാതെ പോയ മണ്ഡല പുനർനിർണ്ണയ ബില്ലും വനിതാ സംവരണ ബില്ലും പാസാക്കിയെടുക്കാൻ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. ഇതിനായി ചെറുകക്ഷികളുടെ പിന്തുണ ഉറപ്പാക്കാമെന്നും, നേതൃത്വത്തോട് അതൃപ്തിയുള്ള ചില കോൺഗ്രസ് എംപിമാരെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിക്കാമെന്നും ശരദ് പവാർ വാഗ്ദാനം ചെയ്തതായാണ് സൂചന.
പാർലമെന്റിൽ മണ്ഡല പുനർനിർണയ ബിൽ, വനിതാ സംവരണ ബിൽ എന്നിവയിൽ എൻസിപി(എസ്പി)യുടെ പിന്തുണ ഉറപ്പാക്കാനുള്ള ചർച്ചകളാണ് അണിയറയിൽ നടക്കുന്നത്.
എൻസിപി(എസ്പി) ഈ രണ്ട് ബില്ലിനെയും പാർലമെന്റിൽ അനുകൂലിച്ചേക്കുമെന്നാണ് വിവരം. ഇതിന് പകരമായാണ് സുപ്രിയ സുലെയെ മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിയാക്കണമെന്ന് ശരദ് പവാർ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ എൻഡിഎയുടെ ഭാഗമായ എൻസിപിയുമായി ലയിച്ചോ അല്ലെങ്കിൽ എൻഡിഎ മുന്നണിയായ മഹായുതി സഖ്യത്തിലെ നാലാമത്തെ പാർട്ടിയായോ ശരദ് പവാർ വിഭാഗത്തെ മുന്നണിയിൽ എത്തിക്കാനാണ് നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
