ചെന്നൈ: ട്രാൻസ്ജെൻഡറുകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ഹൈക്കോടതിക്ക് മാത്രമേ ഈ വിഷയം പരിഗണിക്കാൻ സാധിക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി.
ട്രാൻസ്ജെൻഡർ ആയ അനുശ്രീ ആണ് ഹർജി നൽകിയത്. തടസ്സമില്ലാതെ ദർശനം അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഈ വർഷം താനടക്കം 15 പേർക്ക് പ്രവേശനം നിഷേധിച്ചതായി അനുശ്രീ ഹർജിയിൽ വ്യക്തമാക്കുന്നു.
എന്നാൽ, ഹർജി മദ്രാസ് ഹൈക്കോടതിയിൽ എങ്ങനെ നിലനിൽക്കുമെന്ന് കോടതി ചോദിച്ചു. ഇതൊരു പൊതുതാൽപര്യ ഹർജിയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വ്യക്തിപരമായി ബാധിച്ചുവെന്ന വാദത്തോടെ പൊതുതാൽപര്യ ഹർജിയല്ലാതാകുമെന്നും വ്യക്തമാക്കി.
കേസിലെ എതിർകക്ഷികളെല്ലാം കേരളത്തിൽ നിന്നുള്ളവരാണെന്ന് നിരീക്ഷിച്ച കോടതി, ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട ഒരാൾ ഇതിനോടകം കേരള ഹൈക്കോടതിയെ സമീപിക്കുകയും കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ടെന്നും കേസ് നിലവിൽ പരിഗണനയിലുമാണെന്നും അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
