തിരുവനന്തപുരം: എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് മേധാവിക്ക് വീണ്ടും പരാതി. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ആണ് വീണ്ടും പരാതി നൽകിയത്.
80 വ്യാജ അക്കൗണ്ടുകൾ വഴിയാണ് സൈബർ ആക്രമണമെന്നാണ് പരാതിയിൽ പറയുന്നത്.മുമ്പ് നൽകിയ പരാതിയിൽ നടപടിയുണ്ടാകാത്തതിൽ വിമർശനം ഉന്നയിച്ച ദീപ്തി മേരി വർഗീസ്, സമഗ്രമായ സൈബർ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെടുന്നത്.
കെ സിയെ ലക്ഷ്യമിടുന്ന അക്കൗണ്ടുകളുടെ പരസ്പര ബന്ധം അന്വേഷിക്കണമെന്നും പ്രചാരണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും പരാതിയിൽ വ്യക്തമാക്കുന്നു.പരാതിക്കൊപ്പം 80 അക്കൗണ്ടുകളുടെ വിവരങ്ങളും കൈമാറിയിട്ടുണ്ട്. അക്കൗണ്ടുകൾ നീക്കാൻ മെറ്റയോട് ആവശ്യപ്പെടണമെന്നും പരാതിയിൽ ആവിശ്യപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
