2028-ലെ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിന് തുടർച്ചയായ രണ്ടാം തവണയും അമേരിക്ക വേദിയാകുമെന്ന് സംഘാടകർ. ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിന് തൊട്ടുമുൻപായിട്ടായിരിക്കും ടൂർണമെന്റ് അരങ്ങേറുക.
തെക്കേ അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷനായ കോൺമെബോളും വടക്കേ അമേരിക്കൻ ഫുട്ബോൾ ഭരണസമിതിയായ കോൺകാകാഫും ചേർന്നാണ് 2028 ജൂൺ 9 മുതൽ ജൂലൈ 9 വരെ അമേരിക്കയിലെ വിവിധ വേദികളിലായി ടൂർണമെന്റിന്റെ 49-ാം പതിപ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ജൂലൈ 14 മുതൽ 30 വരെയാണ് ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ് നടക്കുന്നത്. എന്നാൽ കോപ്പ അമേരിക്ക ഫൈനൽ അവസാനിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ, അതായത് ജൂലൈ 10-ന് ഒളിമ്പിക്സ് പുരുഷ ഫുട്ബോൾ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് തുടക്കമാകും.
തെക്കേ അമേരിക്കയിൽ നിന്നുള്ള 10 രാജ്യങ്ങളും 2027-ലെ കോൺകാകാഫ് ഗോൾഡ് കപ്പിലൂടെ യോഗ്യത നേടുന്ന വടക്കേ അമേരിക്കയിൽ നിന്നുള്ള ആറ് രാജ്യങ്ങളും ഉൾപ്പെടെ ആകെ 16 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുക.2016-ലെ കോപ്പ അമേരിക്ക സെന്റിനാരിയോയ്ക്കും, ഈ വർഷം നടന്ന ലോകകപ്പിന് മുന്നോടിയായി 2024-ലും അമേരിക്ക ഈ ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചിരുന്നു.
ആതിഥേയ നഗരങ്ങളും മറ്റ് വിശദാംശങ്ങളും പിന്നീട് പ്രഖ്യാപിക്കും. 2028-ൽ കോപ്പ അമേരിക്ക വീണ്ടും തങ്ങളുടെ മേഖലയിലേക്ക് കൊണ്ടുവരുന്നതിനായി ഒരിക്കൽ കൂടി കൈകോർക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് കോൺകാകാഫ് പ്രസിഡന്റ് വിക്ടർ മൊണ്ടാഗ്ലിയാനിയും വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
