സാൻഡ്‌പേപ്പർഗേറ്റ്: 'ഈ തീയിൽ നിന്ന് ഇനിയും ഒരുപാട് പുക ഉയരാനുണ്ട്': മാത്യു ഹെയ്ഡൻ

NOVEMBER 23, 2026, 9:13 AM

ഓസീസ് ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച 2018ലെ പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് ഇനിയും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളുണ്ടെന്ന് മുൻതാരം മാത്യു ഹെയ്ഡൻ. ഓസ്‌ട്രേലിയൻ ക്രിക്കറ്റിന്റെ വിശ്വാസ്യതയെയും സത്യസന്ധതയെയും സംബന്ധിച്ച് ഈ വിവാദം ഇപ്പോഴും ആശങ്കകൾ ഉയർത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ നീതിയുക്തവും സ്വതന്ത്രവുമായ ഒരു അന്വേഷണം വേണമെന്ന് ഹെയ്ഡൻ ആവശ്യപ്പെട്ടു. 'ഈ തീയിൽ നിന്ന് ഇനിയും ഒരുപാട് പുക ഉയരാനുണ്ടെന്ന് ജിയോസ്റ്റാറിന്റെ 'സാൻഡ്‌പേപ്പർഗേറ്റ്: ദ അൺസെറ്റിൽഡ് ഡിബേറ്റ് ' എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെ ഹെയ്ഡൻ അഭിപ്രായപ്പെട്ടു.

മുൻ താരം ഉസ്മാൻ ഖവാജ നടത്തിയ ചില പ്രതികരണങ്ങളാണ് വിവാദം വീണ്ടും ചർച്ചയാക്കിയത്. പന്ത് ചുരണ്ടൽ വിവാദത്തിൽ അന്നത്തെ ക്യാപ്ടൻ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്ടൻ ഡേവിഡ് വാർണർ, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവരാണ് നടപടി നേരിട്ടത്. എന്നാൽ പന്തിൽ കൃത്രിമം നടത്തുന്ന വിവരം സപ്പോർട്ട് സ്റ്റാഫ് ഉൾപ്പെടെ ടീമിലെ എല്ലാവർക്കും അറിയാമായിരുന്നുവെന്ന് ഖവാജ പറഞ്ഞിരുന്നു.

2018ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലുണ്ടായ സംഭവങ്ങൾ പരിശോധിക്കാൻ ക്രിക്കറ്റ് ഓസ്‌ട്രേലിയ സുതാര്യമായ ഒരു നടപടിക്രമം കൊണ്ടുവരണമെന്നും, നിലവിലുള്ളവരും വിരമിച്ചവരുമായ താരങ്ങൾ ഉൾപ്പെടെ സംഭവത്തിൽ ഉൾപ്പെട്ട എല്ലാവർക്കും തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകണമെന്നും ഹെയ്ഡൻ വ്യക്തമാക്കി.

vachakam
vachakam
vachakam

'കൈയിലിരിക്കുന്ന പന്ത് ഏതാണെന്ന് താങ്കൾക്ക് അറിയില്ലെന്ന് നമ്മൾ പറഞ്ഞാൽ നിങ്ങൾ തമാശ പറയുകയാണോയെന്ന് അവർ നമ്മളോട് ചോദിക്കും. അത് ആരെങ്കിലും നമ്മളുടെ ബാറ്റിൽ കൃത്രിമം കാണിക്കുന്നത്‌പോലെയായിരിക്കും. എന്റെ ബാറ്റിലെ ഓരോ സെന്റിമീറ്ററും എനിക്ക് കൃത്യമായി അറിയാം'ഹെയ്ഡൻ പറഞ്ഞു. പന്തിൽ കൃത്രിമം നടന്നത് ബൗളർ അറിഞ്ഞിട്ടുണ്ടാകുമെന്ന് പരോക്ഷമായി അഭിപ്രായപ്പെടുകയായിരുന്നു ഓസീസ് മുൻതാരം.

നാം കൃത്യമായ ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്. തുടർ അന്വേഷണത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് കണ്ടെത്തുകയും, അതിന്‌ശേഷം വ്യക്തമായ പരിധികളോടെയും എല്ലാവർക്കും നീതി ലഭിക്കുന്ന രീതിയിലും മുന്നോട്ട് പോകുകയും വേണം. സംശയങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം, കാര്യങ്ങൾ രമ്യമായി പരിഹരിക്കപ്പെടുക എന്നത് അസാധ്യമാണെന്നും ഹെയ്ഡൻ അഭിപ്രായപ്പെട്ടു.

ഐ.സി.സി ഇതിനകം അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ നിയമങ്ങൾ വിപുലീകരിച്ചതായും പുതിയ നയങ്ങൾ കൊണ്ടുവന്നതായും അമ്പയർമാർക്ക് കൂടുതൽ അധികാരം നൽകിയതായും അവർ അറിയിച്ചു. പന്തിൽ അനാവശ്യമായി കൃത്രിമം കാണിക്കുന്നത് ആരും ആഗ്രഹിക്കാത്ത കാര്യമായതിനാൽ, ഐ.സി.സിയുടെ ഈ നടപടി വളരെ നല്ലൊരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam