റീകൗണ്ടിംഗിൽ വിജയിച്ച് ഡെമോക്രാറ്റ് സ്ഥാനാർത്ഥി ചക്ക് ഹബാർഡ്; നോർത്ത് കരോലിന യു.എസ് ഹൗസ് സീറ്റ് പിടിച്ചെടുത്തു

NOVEMBER 23, 2026, 9:38 AM

നോർത്ത് കരോലിന: നോർത്ത് കരോലിനയിലെ അഞ്ചാം കോൺഗ്രഷണൽ ഡിസ്ട്രിക്ടിൽ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ റീകൗണ്ടിംഗിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ചക്ക് ഹബാർഡ് വിജയിച്ചു. ദീർഘകാലമായി റിപ്പബ്ലിക്കൻ പ്രതിനിധി വിർജീനിയ ഫോക്‌സ് കൈവശം വച്ചിരുന്ന സീറ്റാണ് ഹബാർഡ് പിടിച്ചെടുത്തത്.

99% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഹബാർഡിന് 48.7 ശതമാനവും ഫോക്‌സിന് 48.6 ശതമാനവുമാണ് ലഭിച്ചത്. 300ൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഹബാർഡിന്റെ വിജയം. റീകൗണ്ടിംഗ് ആവശ്യപ്പെട്ടിരുന്ന വിർജീനിയ ഫോക്‌സ് തന്നെ വിളിച്ച് പരാജയം സമ്മതിച്ചതായും അഭിനന്ദിച്ചതായും ഹബാർഡ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ശേഷം വോട്ടർമാരുടെ വിധി അംഗീകരിക്കുന്നതായും ഹബാർഡിന് ആശംസകൾ നേരുന്നതായും വിർജീനിയ ഫോക്‌സും പ്രസ്താവനയിൽ വ്യക്തമാക്കി.

vachakam
vachakam
vachakam

ഹബാർഡിന്റെ വിജയത്തോടെ ജനുവരിയിൽ അധികാരമേൽക്കുന്ന പുതിയ യു.എസ് ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾക്ക് കുറഞ്ഞത് 258 സീറ്റുകൾ ലഭിക്കും. 1992ന് ശേഷം ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾ നേടുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാണിത്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam