തിരഞ്ഞെടുപ്പ് കമ്മീഷനെയും വിദേശനയത്തെയും വിമർശിച്ച് രാഹുൽ ഗാന്ധി; മറുപടിയുമായി ബി.ജെ.പി

NOVEMBER 21, 2026, 11:52 PM

ഷിക്കാഗോ: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകക്ഷിയായ ബി.ജെ.പിയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സ്വാധീനം കുറഞ്ഞുവരികയാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.

ഷിക്കാഗോ സർവ്വകലാശാലയിൽ പൊളിറ്റിക്കൽ സയന്റിസ്റ്റ് റോബർട്ട് പേപ്പുമായി നടത്തിയ സംവാദത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 2014ൽ ബി.ജെ.പി അധികാരത്തിൽ വന്നതുമുതൽ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയിൽ കോൺഗ്രസിന് സംശയങ്ങളുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ജനാധിപത്യ സംവിധാനം തകരാതിരിക്കാനാണ് ക്രമക്കേടുകൾ ആരോപിക്കുമ്പോഴും പ്രതിപക്ഷം തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത്. വിദേശനയത്തെക്കുറിച്ച് സംസാരിക്കവെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള വ്യക്തിപരമായ സൗഹൃദം കൊണ്ട് മാത്രം നയതന്ത്രം വിജയിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.

vachakam
vachakam
vachakam

ഇസ്രായേലുമായുള്ള പ്രതിരോധ ബന്ധങ്ങൾ ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ സ്വാധീനിക്കരുതെന്നും ഗാസയിലെ ഇസ്രായേൽ സൈനിക നടപടികളെ വിമർശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾക്കെതിരെ ബി.ജെ.പി ശക്തമായി രംഗത്തെത്തി. വിദേശമണ്ണിൽ വെച്ച് ഇന്ത്യൻ ജനാധിപത്യ സ്ഥാപനങ്ങളെയും വിദേശനയത്തെയും അപകീർത്തിപ്പെടുത്തുന്നത് അങ്ങേയറ്റം അപലപനീയവും മാപ്പർഹിക്കാത്തതുമാണെന്ന് ബി.ജെ.പി വക്താവ് സി.ആർ. കേശവൻ പ്രതികരിച്ചു.

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ആഗോളതലത്തിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam