അരിസോണ: യുഎസിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിർമ്മിച്ച 51,762 യൂണിറ്റ് ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും വിപണിയിൽ നിന്ന് പിൻവലിച്ചു. സാമ്പിളുകളിൽ ഹോർമോണുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് അരിസോണ ആസ്ഥാനമായുള്ള 'ORL ലാബ്സ്' ആണ് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചത്.
ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയിൽ പ്രൊജസ്ട്രോൺ, എസ്ട്രാഡിയോൾ, ഡി.എച്ച്.ഇ.എ എന്നീ ഹോർമോണുകളാണ് ഉൽപ്പന്നങ്ങളിൽ കണ്ടെത്തിയത്.
ഓർഗാനിക് ഓറൽ കെയറിന്റെ ഫ്രഷ് മിന്റ്, സിന്നമിന്റ്, ബബിൾഗം കിഡ്സ് എന്നീ ഫ്ളേവറുകളിലുള്ള ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളുമാണ് തിരിച്ചുവിളിച്ചത്.
2026 സെപ്തംബർ മുതൽ 2028 ഓഗസ്റ്റ് വരെ എക്സ്പയറി ഡേറ്റ് ഉള്ള ഉൽപ്പന്നങ്ങളെയാണ് ഇത് ബാധിക്കുന്നത്.
താൽക്കാലികമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന 'ക്ലാസ് II' വിഭാഗത്തിലാണ് എഫ്.ഡി.എ ഈ നടപടിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹോർമോൺ എങ്ങനെയാണ് ഉൽപ്പന്നങ്ങളിൽ കലർന്നതെന്ന് വ്യക്തമല്ല.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
