അഭിഭാഷകനെ കൊലപ്പെടുത്തിയ കേസിൽ പ്ലാസ്റ്റിക് സർജന് വധശിക്ഷ

NOVEMBER 21, 2026, 11:44 PM

ഫ്‌ളോറിഡ:. ഫ്‌ളോറിഡയിൽ അഭിഭാഷകൻ സ്റ്റീവൻ കോസിയെ കൊലപ്പെടുത്തിയ കേസിൽ പ്ലാസ്റ്റിക് സർജൻ ഡോ. തോമാസ് കൊസോവ്‌സ്‌കിക്ക് കോടതി വധശിക്ഷ വിധിച്ചു. 2023 മാർച്ചിൽ കോസിയുടെ നിയമസ്ഥാപനത്തിലെ ശുചിമുറിയിൽ വെച്ചാണ് കൊലപാതകം നടന്നത്.

മെഡിക്കൽ ബില്ലിംഗുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം മൃതദേഹം എവർഗ്ലേഡ്‌സിലെ മാലിന്യ കണ്ടെയ്‌നറിൽ തള്ളിയതായാണ് അന്വേഷണസംഘം കണ്ടെത്തിയത്.

മാലിന്യം കോംപാക്ട് ചെയ്യുന്ന കേന്ദ്രത്തിലേക്ക് മാറ്റിയതിനാൽ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല. ശുചിമുറിയിലും കൊസോവ്‌സ്‌കിയുടെ വീടിന്റെ ഗാരേജിലും നിന്ന് ലഭിച്ച രക്തവും ഡിഎൻഎ പരിശോധനാഫലവും കേസിൽ നിർണ്ണായകമായി.

vachakam
vachakam
vachakam

വിചാരണയ്ക്കിടെ സ്വയം വാദിക്കാൻ തീരുമാനിച്ച കൊസോവ്‌സ്‌കിയെ നേരത്തെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കുറ്റകൃത്യം അതീവ ആസൂത്രിതവും ക്രൂരവുമായിരുന്നുവെന്ന് നിരീക്ഷിച്ച പിനെല്ലാസ് സർക്യൂട്ട് ജഡ്ജി ജോസഫ് ബലോൺ വധശിക്ഷ വിധിക്കുകയായിരുന്നു.

അറസ്റ്റ് സമയത്ത് കൊസോവ്‌സ്‌കിയുടെ പക്കൽ നിന്ന് 2,80,000 ഡോളർ പണവും മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam