വീണ്ടും ദയനീയ തോൽവിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

NOVEMBER 23, 2026, 9:00 AM

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇത്തവണത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനം എല്ലാവർക്കും നിരാശയുണ്ടാക്കുന്നതാണ്. ഏറ്റവും ഒടുവിലായി ലിവർപൂളിനോട് എതിരില്ലാത്ത നാല് ഗോൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ദയനീയമായി തോൽവി. എട്ടാം മിനുട്ടിൽ 10 പേരായി ചുരുങ്ങേണ്ടി വന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒന്നും ചെയ്യാൻ സാധിക്കാതെ പോയി. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും രണ്ട് ഗോളുകൾ വീതം യുണൈറ്റഡ് വഴങ്ങുകയായിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ഒരു സ്ഥാനം കൂടി പിന്നോട്ടിറങ്ങി 19-ാം സ്ഥാനത്താണുള്ളത്. ക്രിസ്റ്റൽ പാലസ് മാത്രമാണ് യുണൈറ്റഡിന് പിന്നിലുള്ളത്. ഒരു തോൽവി കൂടി നേരിട്ടാൽ അവസാന സ്ഥാനത്തേക്ക് ടീം കൂപ്പുകുത്താനും സാധ്യതകളേറെയാണ്. മൗറീസ്യോ പൊച്ചറ്റീനോയെന്ന പരിശീലകൻ വരുമ്പോൾ അൽപ്പമെങ്കിലും ടീം മെച്ചപ്പെടുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു.

എന്നാൽ പൊച്ചറ്റീനോയുടെ വരവിന് ശേഷമുള്ള ആദ്യ മത്സരത്തിൽത്തന്നെ വമ്പൻ തോൽവിയാണ് ടീം നേരിട്ടത്. 1937ലെ അതേ അവസ്ഥയിലേക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പോകുന്നതെന്ന് പറയാം. 1937ന് ശേഷം ഇതാദ്യമായാണ് പോയിന്റ് പട്ടികയിൽ അവസാന മൂന്ന് സ്ഥാനക്കാരായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആൻഫീൽഡിൽ കളിക്കാൻ ഇറങ്ങുന്നത്. അന്ന് 22 ടീമുകളുണ്ടായിരുന്നെങ്കിൽ 21-ാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡുണ്ടായിരുന്നത്.

vachakam
vachakam
vachakam

ഇതേ അവസ്ഥയിലേക്കാണ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത്തവണ പോകുന്നത്. ടീമിന് പിഴക്കുന്നത് എവിടെയാണെന്നത് പ്രസക്തമായ ചോദ്യമാണ്. മികച്ച താരങ്ങളുടെ അഭാവം ടീമിനെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് തന്നെ പറയാം. ബ്രൂണോ ഫെർണാണ്ടസിനെപ്പോലൊരു താരത്തിന് പരിമിതികളേറെയാണ്. ഒറ്റക്ക് മത്സരത്തെ മുന്നോട്ട് കൊണ്ടുപോകാനും ഇംപാക്ട് സൃഷ്ടിക്കാനും ശേഷിയുള്ള വമ്പൻ താരമാണ് ബ്രൂണോയെന്ന് പറയാനാവില്ല.

ടീമിൽ വലിയ പൊളിച്ചെഴുത്തിലേക്ക് കടക്കാതെ മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചുവരവ് സാധ്യമാകില്ലെന്ന് തന്നെ വിലയിരുത്താം. ബ്രൂണോ ഫെർണാണ്ടസടക്കം യുണൈറ്റഡ് വിടാനുള്ള തയ്യാറെടുപ്പിലാണെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ വലിയ മാറ്റങ്ങളിലേക്ക് ടീം കടക്കേണ്ടിയിരിക്കുന്നു. അർജന്റീന അടുത്ത ലയണൽ മെസിയായി കാണുന്ന നിക്കോ പാസിനെ യുണൈറ്റഡിന് നോട്ടമുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam