ലോകചെസ് ചാമ്പ്യൻഷിപ്പ് കിരീടപ്പോരാട്ടം നവംബർ 24മുതൽ

NOVEMBER 24, 2026, 2:01 AM

ജനീവ: നിലവിലെ ലോകചാമ്പ്യൻ ഇന്ത്യയുടെ ഡി.ഗുകേഷും ഉസ്ബക്കിസ്ഥാൻ താരം ജാവോഖിർ സിന്ദറോവും തമ്മിലുള്ള ലോകചെസ് ചാമ്പ്യൻഷിപ്പ് കിരീടപ്പോരാട്ടത്തിലെ ആദ്യ റൗണ്ട് മത്സരം ഇന്ന് നടക്കും. സ്വിറ്റ്‌സർലൻഡിലെ ജനീവയിലെ ഫൗണ്ടേഷൻ മാർട്ടിൻ ബോഡ്മറിൽ ഇന്ത്യൻ സമയം രാത്രി 7.30 മുതലാണ് പോരാട്ടം.

ഇരുപത് വയസ് മാത്രം പ്രായമുള്ള ഗുകേഷും സിന്ദറോവും തമ്മിലുള്ള മത്സരം ചെസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്ലാസിക്കൽ ലോക ചാമ്പ്യൻഷിപ്പ് പോരാട്ടമാണ്. 2024ൽ ചൈനയുടെ ഡിംഗ് ലിറനെ തോൽപ്പിച്ചാണ് ഗുകേഷ് ലോകചാമ്പ്യനായത്.

കാൻഡിഡേറ്റ്‌സ് ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാതെ ചാമ്പ്യനായാണ് സിന്ദറോവ് ഇത്തവണ ചലഞ്ചറായത്.

vachakam
vachakam
vachakam

സമീപകാലത്തെ അസാധാരണ പ്രകടനങ്ങളും മികച്ച ഫോമും സിന്ദറോവിന് മുൻതൂക്കം നൽകുമ്പോൾ, ലോകകിരീടം നേടിയെടുത്ത അനുഭവവും നിർണായക ഘട്ടങ്ങളിൽ സമ്മർദത്തെ അതിജീവിക്കാനുള്ള കഴിവുമാണ് ഗുകേഷിന്റെ പ്രതീക്ഷ. 

ആദ്യ ഗെയിമിൽ വെളുത്ത കരുക്കളുടെ ആനുകൂല്യം സിന്ദാരോവിനാണ്. കറുത്ത കരുക്കളുമായി ഗുകേഷ് എങ്ങനെ മറുപടി നൽകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള ചെസ് പ്രേമികൾ.

ഇന്ന് മുതൽ ഡിസംബർ 11 വരെ ക്ലാസിക്കൽ ഫോർമാറ്റിൽ 14 റൗണ്ട് മത്സരങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്.ആദ്യം 7.5 പോയിന്റ് നേടുന്നയാൾ വിജയിക്കും. ആവശ്യമെങ്കിൽ ഡിസംബർ 12ന് ടൈബ്രേക്കർ.

vachakam
vachakam
vachakam

നവംബർ 24 (ചൊവ്വ): ഗെയിം 1 (സിന്ദറോവ് വെള്ള കരുക്കളോടെ തുടങ്ങും), നവംബർ 25 (ബുധൻ): ഗെയിം 2, നവംബർ 26 (വ്യാഴം): ഗെയിം 3, നവംബർ 27 (വെള്ളി): വിശ്രമ ദിനം, നവംബർ 28 (ശനി): ഗെയിം 4, നവംബർ 29 (ഞായർ): ഗെയിം 5, നവംബർ 30 (തിങ്കൾ): ഗെയിം 6, ഡിസംബർ 1 (ചൊവ്വ): വിശ്രമ ദിനം, 

ഡിസംബർ 2 (ബുധൻ): ഗെയിം 7, ഡിസംബർ 3 (വ്യാഴം): ഗെയിം 8, ഡിസംബർ 4 (വെള്ളി): ഗെയിം 9 ഡിസംബർ 5 (ശനി): വിശ്രമ ദിനം, 

ഡിസംബർ 6 (ഞായർ): ഗെയിം 10, ഡിസംബർ 7 (തിങ്കൾ): ഗെയിം 11, ഡിസംബർ 8 (ചൊവ്വ): ഗെയിം 12, ഡിസംബർ 9 (ബുധൻ): വിശ്രമ ദിനം

vachakam
vachakam
vachakam

ഡിസംബർ 10 (വ്യാഴം): ഗെയിം 13, ഡിസംബർ 11 (വെള്ളി): ഗെയിം 14,

ഡിസംബർ 12 (ശനി): ടൈബ്രേക്ക് (സമനിലയായാൽ മാത്രം) & സമാപന ചടങ്ങ്,

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam