തിരുവനന്തപുരം: ധനകാര്യസ്ഥാപനത്തിൽ അഞ്ചു വയസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ 78 കാരൻ പൊലീസ് പിടിയിൽ.
പേയാട് ഭാഗത്തെ ധനകാര്യസ്ഥാപനത്തിൽ അമ്മയോടൊപ്പം എത്തിയ അഞ്ചു വയസുകാരിയോടാണ് 78 കാരനായ പ്രതി ലൈംഗികാതിക്രമം കാട്ടിയത്. വട്ടിയൂർക്കാവ് കാഞ്ഞിരംപാറ സ്വദേശി വിജയൻ(78) ആണ് അറസ്റ്റിലായത്.
സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെക്കുറിച്ച് പൊലീസിന് യാതൊരുവിധ മുൻവിവരങ്ങളും ലഭ്യമായിരുന്നില്ല.
തുടർന്ന് പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് ബാങ്കിലെയും സമീപ പ്രദേശങ്ങളിലെയും 150-ഓളം സിസിടിവി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും പിടികൂടിയതും.
തിരുവനന്തപുരം റൂറൽ എസ്പി പ്രശാന്തൻ കാണിയുടെ നിർദേശപ്രകാരം കാട്ടാക്കട ഡിവൈഎസ്പി ബിനുവിന്‍റെ നേത്യത്വത്തിലാണ് അന്വേഷണം നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
