രാഹുൽ മാങ്കൂട്ടത്തിൽ മൊബൈൽ ഫോൺ പാസ്‌വേഡ് നൽകാൻ ബാധ്യസ്ഥനെന്ന് സർക്കാർ ഹൈക്കോടതിയിൽ

NOVEMBER 25, 2026, 2:18 AM

കൊച്ചി: ബലാത്സംഗക്കേസിലെ അന്വേഷണത്തിന്റെ ഭാഗമായി മൊബൈൽ ഫോൺ പാസ്‌വേഡ് ആവശ്യപ്പെട്ട പൊലീസിന്റെ നടപടിയെ ചോദ്യം ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജിയെ എതിർത്ത് സർക്കാർ. മൊബൈൽ ഫോണിൽ കുറ്റകൃത്യവുമായി ബന്ധപ്പെട്ട തെളിവുകൾ ഉണ്ടോയെന്ന് പരിശോധിക്കാനാണ് പൊലീസ് പാസ്‌വേഡ് ആവശ്യപ്പെട്ടതെന്ന് സർക്കാർ വ്യക്തമാക്കി.

പാസ്‌വേഡ് നൽകുന്നതിലൂടെ പ്രതി സ്വയം കുറ്റം തെളിയിക്കുകയല്ല ചെയ്യുന്നത്. മറിച്ച്, അന്വേഷണ ഉദ്യോഗസ്ഥർക്ക് ആവശ്യമായ വിവരങ്ങളിലേക്ക് പ്രവേശിക്കാനുള്ള മാർഗം മാത്രമാണ് അതെന്നും സർക്കാർ വാദിച്ചു.

മൊബൈൽ ഫോണിന്റെ പാസ്‌വേഡ് പങ്കുവയ്ക്കുന്നത് പ്രതി തനിക്കെതിരായ തെളിവുകൾ സ്വയം നൽകുന്ന നടപടിയായി കണക്കാക്കാനാകില്ലെന്നാണ് സർക്കാർ കോടതിയിൽ വാദിച്ചത്. പാസ്‌വേഡ് എന്നത് അന്വേഷണത്തിന് ആവശ്യമായ തെളിവുകളിലേക്ക് എത്താനുള്ള ഒരു സൂചന മാത്രമാണെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

മൊബൈൽ ഫോണിന്റെ പാസ്‌വേഡ് നൽകാൻ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ ബാധ്യസ്ഥനാണെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam