തിരുവനന്തപുരം: ധനരാജ് വധക്കേസിൽ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
പ്രധാന സാക്ഷിയെ പോലും വിശ്വസിക്കാൻ കോടതി തയ്യാറായില്ലെന്നും ഗൂഢാലോചനയുടെ പശ്ചാത്തലം ഉൾക്കൊണ്ടിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇതെല്ലം ചോദ്യം ചെയ്യപ്പെടും.
ധനരാജിന്റെ കുടുംബതിന് വിധിയിൽ അതൃപ്തി ഉണ്ട്. പാർട്ടിക്കുള്ളിൽ ഒരു പോരുമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ഒരാഴ്ച കൊണ്ട് എൽപിഎസ്ടി പ്രശ്നം പരിഹരിക്കും എന്ന് പറഞ്ഞായാളാണ് മുഖ്യമന്ത്രി. അധികാരത്തിൽ വന്നിട്ട് ഒന്നും ചെയ്തില്ല. സമരം ചെയ്ത പന്തൽ വരെ തകർത്തുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് സർക്കാർ കാലത്തു ഒഴിവ് റിപ്പോർട്ട് ചെയ്യരുതെന്ന് വാക്കാൽ നിർദേശം നൽകിയെന്നു മുഖ്യമന്ത്രി കളവ് പറയുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
