മസ്‌കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ 1.30-ഓടെ സുല്‍ത്താന്‍ സയീദ് ബിന്‍ തൈമൂര്‍ റോഡിലാണ് രണ്ട് ട്രക്കുകളും യാത്രാബസും ഉള്‍പ്പെട്ട അപകടം നടന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.
ആദ്യം രണ്ട് ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും, തൊട്ടുപിന്നാലെ 26 യാത്രക്കാരുമായി എത്തിയ ബസ് അപകടത്തില്‍പ്പെട്ട ട്രക്കുകളിലൊന്നിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ ഉടന്‍ തന്നെ റോയല്‍ ഒമാന്‍ പൊലീസും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി ഹൈമ, നിസ്വ, ആദം എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരുടെ പേരുവിവരങ്ങളോ അപകടത്തിന്റെ കൃത്യമായ കാരണമോ അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
