തിരുവനന്തപുരം : എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡര്‍മാര്‍ നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന്റെ പന്തലിലെത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍.
സമരത്തെ രാഷ്ട്രീയമായി കാണരുതെന്നും മാനുഷിക പ്രശ്‌നമാണിതെന്നും ചര്‍ച്ചയിലൂടെ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മദ്യനിരോധന സമരത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഈ കുട്ടികളെ കണ്ടത് മര്യാദയുടെ ഭാഗമാണെന്നും വി എം സുധീരന്‍ പറഞ്ഞു.
അതോടൊപ്പം, തനിക്ക് കഴിയാവുന്ന രീതിയില്‍ അധികാരികളുമായി സംസാരിക്കുന്നുണ്ടെന്നും ഉദ്യോഗാര്‍ഥികളുടെ ആവശ്യത്തിന് പരിഹാരം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
