കൊച്ചി: ട്രാവൻകൂർ ടൈറ്റാനിയം അഴിമതിക്കേസിൽ രമേശ് ചെന്നിത്തലയ്ക്ക് ആശ്വാസം. തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ചു. ഇതോടെ രമേശ് ചെന്നിത്തലയ്ക്കെതിരായ കേസ് ഹൈക്കോടതി അവസാനിപ്പിക്കുകയായിരുന്നു.
2013 ലായിരുന്നു ട്രൈറ്റാനിയത്തിലെ മുൻ ജീവനക്കാരൻ ജയൻ നൽകിയ പരാതിയിൽ കേസ് ഹൈക്കോടതി സിബിഐ യക്ക് വിട്ടത്.ടൈറ്റാനിയത്തിലേക്ക് മാലിന്യ സംസ്കരണ യന്ത്രം വിദേശ കമ്പനിയായ മെക്കോണിൽ നിന്ന് ഇറക്കിയതിൽ 68 കോടിയുടെ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഇബ്രാഹിം കുഞ്ഞ്, ടൈറ്റാനിയം ജീവനക്കാർ അടക്കം 6 പേരായിരുന്നു പ്രതികൾ. കെപിസിസി പ്രസിഡന്‍റ് എന്ന നിലയിലാണ് രമേശ് ചെന്നിത്തലയെയും കേസിൽ പ്രതിയാക്കിയത്. എന്നാൽ തീരുമാനമെടുക്കുമ്പോൾ താൻ പ്രസിഡന്‍റ് അല്ലായിരുന്നുവെന്ന് നേരത്തെ രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.
അന്വേഷണത്തിൽ ചെന്നിത്തലക്കെതിരെ കുറ്റം തെളിയിക്കാനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് അന്വേഷണം അവസാനിപ്പിച്ച് ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ട് അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിർണ്ണായക നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
