താങ്ക്സ്ഗിവിംഗ് യാത്രകളെ ആശങ്കയിലാഴ്ത്തി അമേരിക്കയില്‍ അതിതീവ്ര കാലാവസ്ഥ; 4.4 കോടിയിലധികം ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

NOVEMBER 25, 2026, 9:12 AM

വാഷിംഗ്ടണ്‍: താങ്ക്സ്ഗിവിംഗ് അവധിക്കാല ആഘോഷങ്ങള്‍ക്കും യാത്രകള്‍ക്കും തിരിച്ചടിയായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ അതിതീവ്ര കാലാവസ്ഥയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മോശം കാലാവസ്ഥയ്ക്കൊപ്പം യാത്രാ തിരക്കും സാങ്കേതിക തടസ്സങ്ങളും വര്‍ധിക്കുന്നത് രാജ്യത്തെ ഇരു തീരങ്ങളിലെയും മധ്യഭാഗത്തെയും ജനങ്ങളെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

സൗത്ത് കരോലിന മുതല്‍ മസാച്യുസെറ്റ്സ് വരെയുള്ള കിഴക്കന്‍ തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 70 മൈല്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ 4.4 കോടിയിലധികം ആളുകള്‍ക്ക് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബുധനാഴ്ച ഫ്ളോറിഡയ്ക്ക് മുകളില്‍ രൂപപ്പെട്ട കൊടുങ്കാറ്റ് തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കും മിന്നല്‍ പ്രളയത്തിനും കാരണമായേക്കും. ഫ്ളോറിഡ, കരോലിന തുടങ്ങിയ സംസ്ഥാനങ്ങളില്‍ 5 ഇഞ്ച് വരെ മഴ ലഭിക്കാനും നാശനഷ്ടങ്ങളുണ്ടാക്കുന്ന കാറ്റിനും ചുഴലിക്കാറ്റുകള്‍ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

തീരത്തുകൂടി വേഗത്തില്‍ സഞ്ചരിക്കുന്ന ഈ കൊടുങ്കാറ്റ് വ്യാഴാഴ്ചയോടെ വടക്കുകിഴക്കന്‍ മേഖലയിലേക്ക് നീങ്ങുന്നതോടെ ന്യൂയോര്‍ക്ക് സിറ്റിയിലും മിന്നല്‍ പ്രളയ ഭീഷണി ഉയര്‍ന്നിട്ടുണ്ട്. ന്യൂയോര്‍ക്കിന് പുറമെ ബോസ്റ്റണ്‍, ഫിലാഡല്‍ഫിയ, വാഷിംഗ്ടണ്‍ ഡി.സി തുടങ്ങിയ പ്രധാന നഗരങ്ങളിലും താങ്ക്സ്ഗിവിംഗ് ദിനത്തില്‍ തണുത്ത മഴയ്ക്ക് സാധ്യതയുണ്ട്.

മോശം കാലാവസ്ഥ ന്യൂയോര്‍ക്ക് സിറ്റിയില്‍ നടക്കുന്ന പ്രശസ്തമായ മേസീസ് താങ്ക്സ്ഗിവിംഗ് ഡേ പരേഡിന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്കും ഭീഷണിയാകുന്നുണ്ട്. പരേഡിന്റെ പ്രധാന ആകര്‍ഷണമായ ഭീമന്‍ ബലൂണുകള്‍ ആകാശത്ത് ഉയര്‍ത്തുന്ന കാര്യത്തില്‍ കാറ്റിന്റെ വേഗത നിര്‍ണ്ണായകമാകും. നഗരത്തില്‍ അമിതമായ മഴയ്ക്ക് സാധ്യതയില്ലെങ്കിലും മണിക്കൂറില്‍ 23 മൈല്‍ വേഗതയിലുള്ള തുടര്‍ച്ചയായ കാറ്റോ, 34 മൈല്‍ വേഗതയിലുള്ള ശക്തമായ കാറ്റോ വീശിയാല്‍ ബലൂണുകള്‍ താഴെയിറക്കേണ്ടി വരും. 1971-ന് ശേഷം ഇതുവരെ മേസീസ് പരേഡില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ല.

അതേസമയം, കിഴക്കന്‍ അമേരിക്കയുടെ ഉള്‍പ്രദേശങ്ങളിലും മിഡ്വെസ്റ്റ് മേഖലയിലും സീസണിലെ ആദ്യത്തെ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച വൈകുന്നേരം വരെ സെന്റ് ലൂയിസ് ഉള്‍പ്പെടെയുള്ള ഇല്ലിനോയിസ്, മിസോറി സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളില്‍ ശീതകാല കൊടുങ്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മേഖലകളില്‍ 6 മുതല്‍ 9 ഇഞ്ച് വരെ മഞ്ഞുവീഴ്ചയുണ്ടായേക്കാം. മഞ്ഞ് അടിഞ്ഞുകൂടുന്നത് കാരണം റോഡുകളും പാലങ്ങളും വഴുവഴുപ്പുള്ളതും അപകടകരവുമാകാന്‍ സാധ്യതയുണ്ടെന്നും മരക്കൊമ്പുകള്‍ ഒടിഞ്ഞുവീണ് വൈദ്യുതി ബന്ധം തടസ്സപ്പെട്ടേക്കാമെന്നും സെന്റ് ലൂയിസിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സാഹചര്യം കണക്കിലെടുത്ത് സാധ്യമാണെങ്കില്‍ യാത്രകള്‍ പൂര്‍ണ്ണമായും മാറ്റിവെക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam