കോട്ടയം: ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (CSI) മധ്യകേരള മഹായിടവകയുടെ 76-ാമത് ഡയോസിഷൻ കൗൺസിൽ സമ്മേളനത്തിൽ 2026-2029 ത്രിവത്സര കാലയളവിലേക്കുള്ള പുതിയ ഭരണസമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു.
വിജയിച്ച ഭാരവാഹികൾ:
വൈദിക സെക്രട്ടറി - റവ. സാജി കെ. സാം, അൽമായ സെക്രട്ടറി - റോയ് കുര്യൻ, ട്രഷറാർ - റവ. അനൂപ് ജോർജ് ജോസഫ്, രജിസ്ട്രാർ - അഡ്വ. ഷീബ തരകൻ
വാശിയേറിയ തിരഞ്ഞെടുപ്പിലൂടെ ചുമതലയേൽക്കുന്ന പുതിയ നേതൃത്വത്തിന് മഹായിടവകയുടെ വിവിധ തലങ്ങളിൽ നിന്നും വിശ്വാസികളിൽ നിന്നും അഭിനന്ദന പ്രവാഹമാണ്.
വിശ്വാസത്തിലും ഐക്യത്തിലും സമർപ്പിത ശുശ്രൂഷയിലും സഭയെ മുന്നോട്ട് നയിക്കാൻ പുതിയ ഭാരവാഹികൾക്ക് സാധിക്കട്ടെയെന്ന് സഭാ നേതൃത്വം ആശംസിച്ചു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
