പ്രതീക്ഷകളും ദുരൂഹതകളും കോർത്തിണക്കി 'ഹെയിൽ മേരി'; കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, ജേക്‌സ് ബിജോയ് കലക്കിയെന്ന് പ്രേക്ഷകർ!!

NOVEMBER 26, 2026, 11:17 AM

കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്ത 'ഹെയിൽ മേരി' പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നു. ദുരൂഹതയും അന്വേഷണവും വൈകാരികതയും സമന്വയിപ്പിക്കുന്ന ത്രില്ലർ അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ പ്രകടനവും ജേക്‌സ് ബിജോയ് ഒരുക്കിയ പശ്ചാത്തലസംഗീതവും റോണിയുടെ ഛായാഗ്രഹണവും ചേരുമ്പോൾ സിനിമ മികച്ച ഇമോഷണൽ ത്രില്ലറായി മാറുന്നു. ജി.ആർ. ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് മാർട്ടിൻ പ്രക്കാട്ടും ഡോ. നീരജ് രാജനും ചേർന്നാണ്. വ്യത്യസ്തമായ പ്രമേയവും അവതരണരീതിയും കൊണ്ട് ശ്രദ്ധേയമായ അരങ്ങേറ്റമാണ് സംവിധായകൻ വിഷ്ണു രവികുമാർ നടത്തിയിരിക്കുന്നത്.

ചിത്രത്തിൽ മധുചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. കൊച്ചിയിൽ സ്‌കൂൾ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന മധു, ആനിയും മകൾ ഹന്നയുമൊത്ത് പുതിയൊരു ജീവിതം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. എന്നാൽ വർഷങ്ങൾക്ക് മുൻപ് സംഭവിച്ച ഒരു തിരിച്ചറിയൽ പിഴവ് അയാളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നു. ഏതാണ്ട് ഇരുപത് വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു കുട്ടിക്കടത്തൽ കേസിൽ മധു പ്രധാന പ്രതിയായി സംശയിക്കപ്പെടുന്നു. കേസിന്റെ ദുരൂഹതകൾക്കിടയിൽ യഥാർത്ഥ വസ്തുതകൾ കണ്ടെത്താനും താൻ നിരപരാധിയാണെന്ന് തെളിയിക്കാനും മധുവിന് മുന്നിൽ വലിയ വെല്ലുവിളികളാണ് ഉയരുന്നത്. വയനാട്ടിൽ ലഭിക്കുന്ന 45 ദിവസത്തിനുള്ളിൽ കാണാതായ പെൺകുട്ടിയെക്കുറിച്ചുള്ള സത്യവും യഥാർത്ഥ കുറ്റവാളിയെയും കണ്ടെത്തേണ്ട ഉത്തരവാദിത്വം അയാൾക്കു മുന്നിലുണ്ട്. സാധാരണക്കാരനായ ഒരാളെ സിസ്റ്റം വിചാരിച്ചാൽ എങ്ങനെയൊക്കെ അയാളുടെ ജീവിതത്തെ മാറ്റിമറിക്കാൻ കഴിയുമെന്നത് ഈ ചിത്രം കാട്ടിത്തരുന്നുണ്ട്.

റൊമാന്റിക് നായകനെന്ന പഴയ ഇമേജിൽനിന്ന് ഏറെ മാറി കഥാപാത്രങ്ങളുടെ സ്വാഭാവികതയ്ക്കും വൈകാരികതയ്ക്കും പ്രാധാന്യം നൽകുന്ന അഭിനയമാണ് കുഞ്ചാക്കോ ബോബൻ സമീപകാലത്ത് കാഴ്ചവയ്ക്കുന്നത്. 'ഹെയിൽ മേരി'യിലും നിയന്ത്രിതമായ അഭിനയത്തിലൂടെ മധുചന്ദ്രൻ എന്ന കഥാപാത്രത്തെ വിശ്വസനീയമാക്കാൻ അദ്ദേഹത്തിന് കഴിയുന്നുവെന്നാണ് നിരൂപണങ്ങളിലെ പ്രധാന വിലയിരുത്തൽ. പ്രതിസന്ധികളിൽ അകപ്പെടുന്ന സാധാരണക്കാരന്റെ മാനസികാവസ്ഥയും അതിജീവനത്തിനായുള്ള ശ്രമങ്ങളും കഥാപാത്രത്തിന്റെ പ്രകടനത്തിൽ പ്രധാനമാണ്.

vachakam
vachakam
vachakam

ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിനും അനു സിതാരയ്ക്കും നിർണായകമായ വേഷമാണുള്ളത്. മരിയ എന്ന പെൺകുട്ടിയുടെ കഥാപാത്രവും ചിത്രത്തിന്റെ വൈകാരികമായ അടിത്തറയിൽ പ്രധാന പങ്കുവഹിക്കുന്നു. കുട്ടികളുടെ പ്രകടനങ്ങളും ചിത്രത്തിന്റെ ശ്രദ്ധേയമായ ഘടകങ്ങളാണ്. വിനയ് ഫോർട്ട്, സുഹാസിനി മണിരത്‌നം എന്നിവരുടെ അഭിനയവും ചിത്രത്തിൽ ശ്രദ്ധേയമാണ്. ജഗദീഷ്, അക്ഷര ഷൈനോദ്, കാവ്യ രാമചന്ദ്രൻ, ശ്രീകാന്ത് മുരളി, അർച്ചന പദ്മിനി, ബിനോയ് നമ്പാല, ജാസിം ഹാഷിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. അന്വേഷണരംഗങ്ങളിലെ ഉദ്വേഗവും വൈകാരിക മുഹൂർത്തങ്ങളിലെ തീവ്രതയും വർധിപ്പിക്കുന്ന സംഗീതമാണ് ചിത്രത്തിലുള്ളത്. പ്രേക്ഷകരിൽ സിനിമാറ്റിക് എക്‌സ്പീരിയൻസിന്റെ മാറ്റ് കൂട്ടുന്നതിൽ വീണ്ടും ജേക്‌സ് ബിജോയ് വിജയിച്ചു എന്നതാണ് ഹൈലൈറ്റ്. റോബി വർഗീസ് രാജ് ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഒരു കുട്ടിയുടെ തിരോധാനവും വർഷങ്ങൾ പഴക്കമുള്ള കേസിന്റെ ദുരൂഹതകളും ഒരു സാധാരണക്കാരന്റെ അതിജീവനശ്രമങ്ങളും കോർത്തിണക്കുന്ന അന്വേഷണ ത്രില്ലറാണ് 'ഹെയിൽ മേരി'.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam