ബംഗളൂരു: മൈസൂര്‍ മാണ്ഡ്യ ഹൈവേയില്‍ വാഹനാപകടം.അപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു.ബാസിം, ലിഫാസ് എന്നിവരാണ് മരിച്ചത്. മരിച്ച പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
കോഴിക്കോട് നിന്നും ബംഗളൂരുവിലെക്കു വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ട ടിപ്പറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.ശനിയാഴ്ച രാവിലെ 10.30ഓടെയായിരുന്നു ദാരുണമായ ഈ അപകടം നടന്നത്.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ മാണ്ഡ്യ മിംസ് ആശുപത്രിയിലാണ്.സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
