ദില്ലി: മണ്ഡല പുനർനിർണയ ബില്ലിനെ പാർലമെന്റിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി എതിർക്കണമെന്ന് കോക്രോച്ച് ജനതാ പാർട്ടി.
ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിനായി ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണയിക്കാൻ നീക്കം നടക്കുന്നതായാണ് സിജെപിയുടെ ആരോപണം.
ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും സ്വതന്ത്ര പരിശോധനയും ഇല്ലാതെ മണ്ഡല പുനർനിർണയം നടത്തിയാൽ ബിജെപിക്ക് ദീർഘകാല തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് ആശങ്ക. മണ്ഡലങ്ങളുടെ അതിർത്തികൾ പതിറ്റാണ്ടുകളോളം രാഷ്ട്രീയ പ്രാതിനിധ്യത്തെ സ്വാധീനിക്കുമെന്നും സിജെപി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായാണ് ആഹ്വാനം. ബില്ലിനെ പിന്തുണയ്ക്കുന്നത് ജനങ്ങളോടുള്ള ഗുരുതരമായ വഞ്ചനയായിരിക്കുമെന്ന് പാർട്ടി മുന്നറിയിപ്പ് നൽകി.
'ജെറിമാൻഡറിങ്' എന്നറിയപ്പെടുന്ന ഈ രീതി തെരഞ്ഞെടുപ്പ് മണ്ഡലങ്ങളുടെ അതിർത്തികൾ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്ക് അനുകൂലമായി പുനഃക്രമീകരിക്കുന്നതാണ്. വോട്ടർ പട്ടികകളും മുൻകാല തെരഞ്ഞെടുപ്പ് ഫലങ്ങളും ഉപയോഗിച്ച് മണ്ഡലങ്ങൾ പുനർവിഭജിക്കുന്നതിലൂടെ ആകെ വോട്ടുകളിൽ മാറ്റമില്ലാതെയും, തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനാകുമെന്നും പാർട്ടി ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
