വനിതാ സംവരണ ബിൽ പാസാക്കാൻ കേന്ദ്രത്തിന് ലോക്‌സഭയിൽ 41 പേരെക്കൂടി വേണം; ഡിഎംകെയുടെയും എൻസിപിയുടെയും പിന്തുണ തേടി നീക്കം

NOVEMBER 27, 2026, 4:27 AM

വനിതാ സംവരണ ബിൽ നടപ്പിലാക്കുന്ന ഭരണഘടനാ ഭേദഗതി ബിൽ ലോക്‌സഭയിൽ പാസാക്കാൻ ഭരണപക്ഷ സഖ്യത്തിന് 41 അംഗങ്ങളുടെ അധിക പിന്തുണ ആവശ്യമാണ്. രാജ്യസഭയിൽ ഈ ബിൽ പാസാക്കാൻ എൻഡിഎക്ക് 12 അംഗങ്ങളുടെ കുറവുണ്ടെന്നും വ്യക്തമായി. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതൽ; മണ്ഡല പുനർനിർണയ ബിൽ പാസ്സാക്കാൻ നിർണായക നീക്കവുമായി സർക്കാർ.

ഡിഎംകെ, എൻസിപിയുടെ ശരദ് പവാർ വിഭാഗം, ചില ചെറുപാർട്ടികൾ എന്നിവയുടെ പിന്തുണയോടെ ഇത്തവണ ബിൽ പാസാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഏപ്രിലിൽ സമാനമായ ഭേദഗതി ബിൽ ലോക്‌സഭയിൽ 54 അംഗങ്ങളുടെ കുറവ് കാരണം പരാജയപ്പെട്ടിരുന്നു. ലോക്‌സഭയിലെ അംഗബലം 850 ആയി ഉയർത്താനും പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം കൊണ്ടുവരാനുമാണ് അന്നത്തെ ബിൽ ലക്ഷ്യം വെച്ചത്.

സംസ്ഥാനങ്ങളിലെ ജനസംഖ്യാനുപാതികമായി പാർലമെന്റ് അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്ന വ്യവസ്ഥയെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എതിർക്കുന്നതിനാൽ സർക്കാർ പുതിയൊരു നിർദ്ദേശം മുന്നോട്ട് വെക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റ് വർധനവ് എന്ന നിർദ്ദേശമാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. ഈ നിർദ്ദേശത്തോട് ഡിഎംകെ വൃത്തങ്ങൾ യോജിക്കുന്നതായും എൻസിപിയും ഇതിനെ പിന്തുണച്ചേക്കാമെന്നും സൂചനകൾ ലഭിക്കുന്നു.

vachakam
vachakam
vachakam

നിലവിൽ ലോക്‌സഭയിലെ 543 അംഗങ്ങളിൽ മൂന്ന് ഒഴിവുകളുണ്ട്. ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ ഹാജരായ അംഗങ്ങളുടെ മൂന്നിലൊന്നു ഭൂരിപക്ഷം വേണം. എന്നു വച്ചാൽ 360.

തൃണമൂൽ കോൺഗ്രസ് വിമതർ, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, അകാലിദൾ എന്നിവരുൾപ്പെടെ 319 അംഗങ്ങളുടെ പിന്തുണയാണ് സർക്കാരിനുള്ളത്.

ബിൽ പാസാക്കാൻ 41 അംഗങ്ങളുടെ കൂടി പിന്തുണയാണ് ആവശ്യമായി വരുന്നത്. ഡിഎംകെയ്ക്ക് ലോക്‌സഭയിൽ 22 അംഗങ്ങളും എൻസിപി പവാർ വിഭാഗത്തിന് എട്ട് അംഗങ്ങളുമുണ്ട്. ഈ രണ്ട് പാർട്ടികളും പിന്തുണച്ചാൽ പിന്നെ 11 അംഗങ്ങളുടെ പിന്തുണ കൂടി മതിയാകും.

vachakam
vachakam
vachakam

ഈ ശേഷിക്കുന്ന പിന്തുണ ചെറുപാർട്ടികളിൽ നിന്ന് ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

രാജ്യസഭയിൽ ഭരണഘടനാ ഭേദഗതി പാസാക്കാൻ 162 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. ആകെ 245 അംഗങ്ങളുള്ള രാജ്യസഭയിൽ രണ്ട് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. നിലവിൽ സർക്കാരിന് രാജ്യസഭയിൽ 150 അംഗങ്ങളുടെ പിന്തുണയുണ്ട്.

ഡിഎംകെയുടെ എട്ട് അംഗങ്ങളെയും എൻസിപിയുടെ ഒരു അംഗത്തെയും കൂട്ടിച്ചേർക്കുമ്പോൾ രാജ്യസഭയിൽ മൂന്ന് അംഗങ്ങളുടെ കുറവ് മാത്രമാണ് ഉണ്ടാകുന്നത്. ഈ ശേഷിക്കുന്ന മൂന്ന് അംഗങ്ങളെ കൂടി രാജ്യസഭയിൽ നിന്ന് ലഭിക്കുന്നത് എളുപ്പമായിരിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. ഭേദഗതിയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ഡിഎംകെ ഇന്ന് തീരുമാനമെടുക്കുമെന്നും, പാർട്ടി തീരുമാനം വൈകുന്നേരമോ നാളെയോ സ്റ്റാലിൻ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

vachakam
vachakam
vachakam

വനിതാ സംവരണ ബിൽ രാജ്യത്തിന് നല്ലതാണെന്ന് എൻസിപി നേതാവ് സുപ്രിയ സുലെ അഭിപ്രായപ്പെട്ടു.

English Summary: The central government needs the support of 41 more members in the Lok Sabha and 12 in the Rajya Sabha to pass the constitutional amendment bill implementing women reservation along with delimitation. The government is actively seeking support from DMK, the Sharad Pawar faction of NCP, and smaller parties to ensure the bill passes. A previous attempt to pass a similar amendment failed due to insufficient numbers. The government is proposing a 50 percent seat increase in all states, a proposal DMK and NCP may support. With 319 existing supporters, the government needs 41 more Lok Sabha votes and 3 more Rajya Sabha votes after securing DMK and NCP backing. DMK is expected to announce its decision soon, while NCP leader Supriya Sule has expressed support for the bill.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Women Reservation Bill, Lok Sabha, Rajya Sabha, DMK, NCP, Central Government, Indian Politics

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam