ദില്ലി: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാർട്ടി. വീടുകളിൽ സൗജന്യ വൈദ്യുതി, സ്വയം തൊഴിൽ കണ്ടെത്താൻ 2 ലക്ഷം രൂപ വരെ സഹായം നൽകും തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.
ദളിത്, പിന്നാക്ക, ന്യൂനപക്ഷേ ക്ഷേമത്തിൽ ഊന്നിയാണ് പ്രകടന പത്രിക.പഴയ പെൻഷൻ സ്കീം പുനസ്ഥാപിക്കുമെന്നും പെൻഷൻ പ്രായം 65 വയസാക്കുമെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇതിനുപുറമെ, സർക്കാർ ജോലിയിലെ ഒഴിവുകൾ നികത്തും, കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തും, അധ്യാപകരെ മറ്റ് ജോലികൾക്ക് നിയോഗിക്കില്ല, ലക്നൗവിൽ മെട്രോയിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര നൽകുമെന്നും സ്ത്രീകൾക്ക് പ്രതിവർഷം 40000 രൂപ പെൻഷൻ നൽകുമെന്നും വാഗ്ദാനങ്ങളിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
