ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം രണ്ടാം ദിവസവും ഫലം കണ്ടില്ല.ഏലക്കാട്ടിൽ നിന്ന ആനയെ അനുയോജ്യമായ സ്ഥലത്ത് എത്തിക്കാൻ ശ്രമിച്ചെങ്കിലും വെളിച്ചക്കുറവ് മൂലം 5 മണിയോടെ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു.
രാവിലെ 5 മണിയോടെ ചെമ്പകത്തൊഴുകുടി ഭാഗത്ത് ആനെയെ ലൊക്കേറ്റ് ചെയ്തിരുന്നു. എന്നാൽ, ആനയിറങ്കൽ ജലാശയത്തിന് തൊട്ടടുത്തുള്ള സ്ഥലമായതിനാൽ മയക്കുവെടി വയ്ക്കൽ നടന്നില്ല.
മൂന്നരയോടെ ചെമ്പകത്തൊഴുകുടി ഭാഗത്തെ ഏലത്തോട്ടത്തിൽ വീണ്ടുമെത്തി. ജലാശയത്തിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ഈ സ്ഥലം മയക്കുവെടി വയ്ക്കാൻ ഏറെ അനുയോജ്യമായിരുന്നു. എന്നാൽ ഏലം ചെടികൾ മിഷന് ബുദ്ധിമുട്ടായി.
തുടർന്ന്, അഞ്ച് മണിയോടെ വെളിച്ചം പോയപ്പോൾ ഇന്നത്തെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.ദൗത്യം നാളെയും തുടരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
