വിപഞ്ചികയുടെ  മരണം:  ഭർതൃപിതാവിൻ്റെ അറസ്റ്റ് തടഞ്ഞു

NOVEMBER 26, 2026, 12:43 AM

 കൊല്ലം: കൊല്ലം സ്വദേശിയായ വിപഞ്ചികയും കുഞ്ഞും ഷാർജയിൽ മരിച്ച കേസിൽ മൂന്നാം പ്രതിയായ ഭർതൃപിതാവ് മോഹനന്റെ അറസ്റ്റ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി തടഞ്ഞു. പ്രതിയുടെ അറസ്റ്റ് തടഞ്ഞതിൽ ആശങ്കയുണ്ടെന്ന് വിപഞ്ചികയുടെ അമ്മ ശൈലജ വ്യക്തമാക്കി.

 2025 ജൂലൈയിലാണ് വിപഞ്ചികയെയും മകൾ വൈഭയെയും ഷാർജയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ വീട്ടുകാരിൽ നിന്ന് വിപഞ്ചികയ്ക്ക് പീഡനം നേരിടേണ്ടി വന്നതായി അന്ന് മാതാവ് ആരോപിച്ചിരുന്നു.

കേസ് ആദ്യം കുണ്ടറ പൊലീസും പിന്നീട് സംസ്ഥാന ക്രൈം ബ്രാഞ്ചും അന്വേഷിച്ചു. കേസ് കോടതിയിലെത്തിയ ഘട്ടത്തിലാണ് ഇപ്പോൾ ഈ ഉത്തരവുണ്ടായിരിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ ഉത്തരവ്.

vachakam
vachakam
vachakam

 പ്രതി നാട്ടിലെത്തിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു.  വിപഞ്ചിക എഴുതിവെച്ചത് ഒരു മരണക്കുറിപ്പല്ലെന്നും താൻ അനുഭവിച്ച പീഡനങ്ങളാണെന്നുമാണ് അമ്മ പറയുന്നത്. പീഡനം സഹിക്കാതെയാണ് മകൾ ജീവനൊടുക്കിയതെങ്കിൽ അതിന് കാരണം ഭർത്താവിന്റെ നിരന്തര പീഡനവും പരസ്ത്രീ ബന്ധവുമാണ്. ഭർത്താവിന്റെ അച്ഛനും പെങ്ങളും നൽകിയ പ്രേരണയാണ് ഇതിനെല്ലാം കാരണമെന്നും അവർ ആരോപിച്ചു.   

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam