തൃശൂർ: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ശുചിമുറിയില്‍ രോഗി മരിച്ചുകിടന്ന സംഭവത്തില്‍ മെഡിക്കല്‍ കോളേജിന്റെ വാദം തള്ളി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
മൃതദേഹം 36 മണിക്കൂറിന് മുകളില്‍ ശുചിമുറിയില്‍ ഉണ്ടായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ വ്യക്തമാക്കുന്നത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായത്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മരണം നടന്നത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് 36 മുതല്‍ 72 മണിക്കൂര്‍ വരെയുള്ള സമയത്തിനിടയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹം കണ്ടെത്തിയതിന്റെ തലേദിവസവും ക്ലീനിങ് സ്റ്റാഫ് ശുചിമുറിയിലെത്തി എന്നായിരുന്നു മെഡിക്കല്‍ കോളേജിന്റെ വാദം.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മെഡിക്കല്‍ കോളേജിന്റെ വാദം അടിസ്ഥാനരഹിതമാകുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
