തിരുവനന്തപുരം: യുഡിഎഫിൽ ഭിന്നതയുണ്ടാക്കിയ ബോർഡ് - കോർപറേഷൻ വിഭജനം നല്ല രീതിയിൽ അവസാനിക്കുന്നു.
മുഖ്യമന്ത്രിയും സണ്ണി ജോസഫും രമേശ് ചെന്നിത്തലയും ഈ വിഷയത്തിൽ ചർച്ച നടത്തി. ആർഎസ്പി അടക്കമുള്ള സഖ്യകക്ഷികളും കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലും ബോർഡ് - കോർപറേഷൻ വിഭജനം ഏറെ ഭിന്നതയുണ്ടാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ ശൈലിയിൽ തന്നെ ആർഎസ്പിക്ക് കടുത്ത അതൃപ്തിയെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ബോർഡ് - കോർപറേഷൻ വിഭജനം ഡിസംബർ ആദ്യ വാരം പൂർത്തിയാക്കാനാണ് ധാരണ.
മന്ത്രിസഭയിൽ കൂടിയാലോചനയില്ലാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന മന്ത്രിമാരുടെ പരാതിക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ശൈലിയിൽ ഘടകകക്ഷിയായ ആർഎസ്പിയും എതിർപ്പ് ഉയർത്തിയത്. ബോർഡ് - കോർപറേഷൻ വിഭജനത്തിൽ ആർഎസ്പി നിയോഗിച്ച സമിതിക്ക് നേതൃത്വം നൽകിയ എൻ കെ പ്രേമചന്ദ്രൻ മുഖ്യമന്ത്രിയെ കണ്ട് ഉഭയകക്ഷി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
