തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ രോ​ഗി​യു​ടെ മ​ര​ണം; അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് തേ​ടി ആ​രോ​ഗ്യ​മ​ന്ത്രി

NOVEMBER 25, 2026, 10:21 PM

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ശു​ചി​മു​റി​യി​ൽ രോ​ഗി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് തേ​ടി.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ച്ച് തു​ട​ർ​ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ൻറെ ഭാ​ഗ​മാ​യി നി​യോ​ഗി​ച്ച അ​ഞ്ചം​ഗ അ​ന്വേ​ഷ​ണ സ​മി​തി ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.  സംഭവത്തിൽ വീ​ഴ്ച വ​രു​ത്തി​യ​വ​ർ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ൻറെ തീ​രു​മാ​നം.

ഈ ​മാ​സം 16-നാ​ണ് മാ​ക്കു​ട്ടി റാ​വു​ത്ത​ർ (77) എ​ന്ന​യാ​ളെ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വ്യാ​ഴാ​ഴ്ച മു​ത​ൽ ഇ​യാളെ വാ​ർ​ഡി​ൽ നി​ന്നും കാ​ണാ​താ​യി​രു​ന്നു. രോ​ഗി​യെ കാ​ണാ​നി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ അ​ധി​കൃ​ത​ർ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കു​ക​യും തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ മെ​ഡി​സി​ൻ വാ​ർ​ഡി​ലെ ശു​ചി​മു​റി​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. 

vachakam
vachakam
vachakam

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഉ​ന്ന​യി​ച്ച വാ​ദ​ങ്ങ​ളെ പൂ​ർണ​മാ​യും ത​ള്ളു​ന്ന​താ​ണ് പു​റ​ത്തു​വ​ന്ന പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​തി​ന് ത​ലേ​ദി​വ​സ​വും ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​ർ പ്ര​സ്തു​ത ശു​ചി​മു​റി വൃ​ത്തി​യാ​ക്കി​യി​രു​ന്നു എ​ന്നാ​യി​രു​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​തി​ന് 36 മു​ത​ൽ 72 മ​ണി​ക്കൂ​ർ മു​ൻ​പ് ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു എ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലെ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ൽ.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam