സുല്‍ത്താന്‍ബത്തേരി: ആദിവാസി തൊഴിലാളികള്‍ക്ക് കൂലി നല്‍കുന്നതിന് പകരം മദ്യം വില്‍പ്പന നടത്തി വന്നയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു.
കോട്ടൂരിലെ ആദിവാസി ഉന്നതികള്‍ കേന്ദ്രീകരിച്ചും മറ്റുമായിരുന്നു ഇയാളുടെ ലഹരിവില്‍പ്പന. തൊഴിലാളികളെ ചൂഷണം ചെയ്യാനായി ഇയാള്‍ അനധികൃതമായി ശേഖരിച്ച മദ്യവും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. മുമ്പും സമാന കേസുകളില്‍ എല്‍ദോ പ്രതിയായിട്ടുണ്ടെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് എക്‌സൈസിന്റെ വാദം.
വടുവന്‍ചാല്‍ കോട്ടൂര്‍ തകിടിയില്‍ വീട്ടില്‍ എല്‍ദോ ആണ് പിടിയിലായത്. അതിര്‍ത്തിപ്രദേശമായതിനാല്‍ ഉദ്യോഗസ്ഥര്‍ എത്തിയതറിഞ്ഞാല്‍ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു പ്രതിയുടെ ചെയ്തിരുന്നത്. എന്നാല്‍ എക്‌സൈസ് സമയോചിതമായി ഇടപ്പെട്ടതോടൈ ഇയാള്‍ കുടുങ്ങുകയായിരുന്നു.
ബത്തേരി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ബി. ഹരിദാസന്‍ ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നാംതീയ്യതി കോട്ടൂരില്‍ വെച്ച് ഇയാളെ പിടികൂടാന്‍ ശ്രമിച്ചിരുന്നു. നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ എല്‍ദോയെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കോമത്തും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
