ഈ ഫെയ്സ് ക്രീമുകൾ നിങ്ങൾ ഉപയോ​ഗിക്കുന്നവരാണോ? എങ്കിൽ നിർത്തിക്കോ, മുന്നറിയിപ്പുമായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്

NOVEMBER 25, 2026, 9:57 PM

 തിരുവനന്തപുരം: നിങ്ങൾ ഈ ക്രീമുകൾ ഉപയോ​ഗിക്കുന്നുണ്ടോ? ഫൈസ, ഗോറി എന്നീ ഫെയ്സ് ക്രീമുകള്‍ ഉപയോഗിക്കരുതെന്ന്    ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. ഈ ക്രീമില്‍ മെര്‍ക്കുറിയുടെ സാന്നിധ്യം അധികമാണെന്നാണ് കണ്ടെത്തല്‍. ‍‍‍

പാകിസ്താന്‍ നിര്‍മ്മിത ഫെയ്സ് ക്രീമുകളാണിവ.   ഈ ക്രീമുകളുടെ വില്‍പ്പന നിരോധിക്കണമെന്നും സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.  

 അതേസമയം, വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കള്‍ കണ്ടെത്താന്‍ ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി പരിശോധനകള്‍ വ്യാപകമാക്കിയിട്ടുണ്ട്. തൃശ്ശൂരിൽ 18000 രൂപ വിലവരുന്ന വ്യാജ ഹെയർ ഡൈകൾ പിടിച്ചെടുത്തു. മലപ്പുറം തിരൂരിൽ 80000 രൂപ വിലവരുന്ന വ്യാജ കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.

vachakam
vachakam
vachakam

മലപ്പുറത്ത് ഫെയര്‍നസ് ക്രീം ഉപയോഗിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ വൃക്ക തകരാറിലായ സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് പരിശോധനകൾ വ്യാപിപ്പിച്ചത്. എഫ് ട്യൂണ്‍ ഫെയ്സ് ക്രീം ഉപയോഗിച്ച പെൺകുട്ടിക്കാണ് വൃക്കരോഗം സ്ഥിരീകരിച്ചത്. ക്രീമിലെ അമിത മെര്‍ക്കുറി കാരണം ശരീരത്തില്‍ നിന്ന് പ്രോട്ടീന്‍ നഷ്ടമാകുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗമാണ് ബാധിച്ചത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam