മെഡിക്കൽ കോളജ് ശുചിമുറിയിൽ രോഗി മരിച്ചുകിടന്ന സംഭവത്തിൽ ദുരൂഹത ആരോപിച്ച് മകൾ

NOVEMBER 26, 2026, 12:03 AM

തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് മകൾ. 

 മാക്കുട്ടി റാവുത്തറിൻ്റെ മരണത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയും സൂക്ഷ്മതക്കുറവും ഉണ്ടായതായി മകൾ ബീഫാത്തിമ ആരോപിച്ചു. 

മാക്കുട്ടി റാവുത്തർ 19-ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ 21ന് മാത്രമാണ് മരണവിവരം തങ്ങൾ അറിയുന്നതെന്നും, ഏകദേശം 36 മണിക്കൂറോളം മൃതദേഹം ശുചിമുറിയിൽ ആരും അറിയാതെ കിടന്നുവെന്നത് ഞെട്ടിക്കുന്നതാണെന്നും ബീഫാത്തിമ പറഞ്ഞു. 

vachakam
vachakam
vachakam

പിതാവിന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്ന് ആദ്യം നെന്മാറ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെന്നും അവിടെനിന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയതായാണ് അറിഞ്ഞതെന്നും അവർ വ്യക്തമാക്കി. പിന്നീട് തൃശൂർ മെഡിക്കൽ കോളജിൽ നിന്നാണ് മരണവിവരം ബന്ധുക്കൾ അറിയുന്നത്.

ശുചിമുറിയിൽ വീണുകിടന്ന മൃതദേഹത്തിൽ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നതിലും ഇത്രയും മണിക്കൂറുകൾ കഴിഞ്ഞിട്ടും ആശുപത്രി അധികൃതർ വിവരം അറിയാൻ വൈകിയതിലും വലിയ ദുരൂഹതയുണ്ടെന്നും അവർ ആരോപിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam