ആയൂർവേദ മരുന്നുകളിൽ കൂടിയ അളവിൽ മെറ്റൽ സാന്നിധ്യം; സർക്കാർ ഇടപെടണമെന്ന് ഐഎംഎ

NOVEMBER 25, 2026, 11:18 PM

തിരുവനന്തപുരം: ആയുർവേദ മരുന്നുകളിൽ വലിയ അളവിൽ മെർക്കുറി, ലെഡ് തുടങ്ങിയ ഹെവി മെറ്റലുകൾ ഉപയോഗിക്കുന്നതിൽ ആശങ്ക അറിയിച്ച് ഐഎംഎ. 

ആധുനിക വൈദ്യശാസ്ത്രത്തിൽ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ അംഗീകരിച്ച നിരവധി മരുന്നുകൾ ഉണ്ടായിരിക്കെ, ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗം സർക്കാർ നിരോധിക്കണം. കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. 

മതിയായ ശാസ്ത്രീയ പഠനങ്ങളും ഗവേഷണങ്ങളും കൂടാതെ ഇത്തരം ലോഹങ്ങൾ മരുന്നുകളിൽ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

സ്‌കിൻ കെയർ ഉത്പന്നങ്ങളിലെ മെർക്കുറിയുടെ സാന്നിധ്യം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഐഎംഎയുടെ ഇടപെടൽ.   സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകളിൽ കൂടിയ അളവിൽ മെറ്റൽ സാന്നിധ്യമുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam