യുഡിഎഫ് സർക്കാരിൻ്റെ മദ്യനയം; ഉപസമിതിയെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

NOVEMBER 25, 2026, 11:08 PM

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ മദ്യനയം ചർച്ച ചെയ്യാൻ ഉപസമിതി രൂപീകരിച്ച് മുഖ്യമന്ത്രി.മുൻ എം എൽ എ കെ ശിവദാസൻ നായർ കൺവീനറായാണ് ഉപസമിതി.വിശദമായ ചർച്ചകൾക്ക് ശേഷം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

എക്സൈസ് മന്ത്രി എം. ലിജു അധ്യക്ഷനായ സമിതി തയ്യാറാക്കിയ കരട് മദ്യനയത്തിലെ നിർദേശങ്ങൾ ഉപസമിതി വിശദമായി പരിശോധിക്കും. മദ്യനയവുമായി ബന്ധപ്പെട്ട് യു.ഡി.എഫിലെ വിവിധ ഘടകകക്ഷികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സമിതി ചർച്ച ചെയ്യും. കരട് നയത്തിന് മന്ത്രിസഭ അന്തിമ അംഗീകാരം നൽകുന്നതിന് മുന്നോടിയായി, അതിൽ വരുത്തേണ്ട ഭേദഗതികളും നിർദേശങ്ങളും ഉൾപ്പെടുത്തി സമിതി യു.ഡി.എഫ് നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിക്കും.

അധ്യക്ഷന് പുറമേ അങ്കമാലി മുൻ എംഎൽഎ പി.ജെ ജോയ്, ജെ ജയന്ത് എംഎൽഎ എന്നിവരാണ് സമിതിയിലെ കോൺ​ഗ്രസ് പ്രതിനിധികൾ. കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗത്തിൽ നിന്ന് മുൻ എം പി ജോയ് എബ്രഹാം, ആ‍‍ർ എസ് പിയിൽ നിന്ന് വിഷ്ണുമോഹൻ എംഎൽഎ, കേരള കോൺ​ഗ്രസ് ജേക്കബ് വിഭാ​ഗത്തിൽ നിന്ന് പാ‍‌ർട്ടി ചെയ‍ർമാൻ വാക്കനാട് രാധാകൃഷ്ണൻ, സിഎംപിയിൽ നിന്ന് സി എ അജീർ എന്നിവരാണ് മറ്റ് അം​ഗങ്ങൾ.എന്നാൽ, സമിതിയിൽ മുസ്ലീം ലീഗിന് പ്രതിനിധിയില്ല. മദ്യനയം ആയതിനാൽ ലീഗ് പ്രതിനിധി ഇല്ലെന്ന് അറിയിക്കുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam