മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരെ ചെന്നിത്തല

NOVEMBER 25, 2026, 11:26 PM

കൊച്ചി: ധനരാജ് വധക്കേസിൽ വിധി പ്രസ്താവിച്ച കോടതിയെ അധിക്ഷേപിക്കുകയും  കൊലവിളിനടത്തുകയും ചെയ്ത  ടി ഐ മധുസൂദനനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രം​ഗത്ത്. 

'മുൻ പയ്യന്നൂർ എംഎൽഎ മധുസൂധനന്റെ പ്രസ്താവന ഞാൻ വായിച്ചു. വളരെ ഗൗരവത്തിൽ ആഭ്യന്തരവകുപ്പ് ആ പ്രസ്താവനയെ നോക്കിക്കാണുകയാണ്. ജനപ്രതിനിധിയായിരുന്ന ഒരു വ്യക്തി ഒരിക്കലും ഒരു കൊലവിളി പ്രസംഗം നടത്താൻ പാടില്ലായിരുന്നു.

പ്രസംഗത്തിന്റെ മുഴുവൻ ഭാഗവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഗൗരവമായി വിഷയത്തെ പരിഗണിക്കും.  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. 

vachakam
vachakam
vachakam

നാട്ടിൽ നടക്കുന്ന എല്ലാ കൊലപാതകങ്ങളെയും ന്യായീകരിക്കുന്നത് ഒരിക്കലും ജനപ്രതിനിധിയായിരുന്ന ഒരു വ്യക്തിക്ക് ചേർന്നതല്ല. ഇത്തരം നടപടികൾ ഒരിക്കലും പൊലീസ് അംഗീകരിക്കില്ല, സർക്കാർ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam