തിരുവനന്തപുരം : ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ അനധ്യാപക തസ്തികകളിലേക്കുള്ള നിയമനം പി.എസ്.സിക്ക് വിടാൻ തീരുമാനം.
പി.എസ്.സിയുടെ നിലവിലുള്ള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും ഈ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.
സർവകലാശാലയിലുള്ള 36 അനധ്യാപക തസ്തികകളിലേക്കുള്ള സ്ഥിരം നിയമനങ്ങളാണ് പി.എസ്.സി മുഖേന നടത്തുന്നത്.
സർവകലാശാലയിൽ ആകെ 70 അനധ്യാപക തസ്തികകളാണ് നിലവിലുള്ളത്. ഇതിൽ പി.എസ്.സിക്ക് വിട്ട 36 തസ്തികകൾ ഒഴികെയുള്ള ബാക്കി നിയമനങ്ങൾ നിലവിലെ രീതിയിൽ കരാറടിസ്ഥാനത്തിൽ തന്നെ തുടരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
