കണ്ണൂർ: പയ്യന്നൂരിലെ കൊലവിളി പരാമർശവുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ മധുസൂദനനെതിരെ ഉയരുന്ന വിമർശനങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി സിപിഎം നേതാവ് കെ.കെ. രാഗേഷ്.
ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെയാണ് വിവാദ പ്രസംഗവുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ. മധുസൂദനൻ രംഗത്ത് വന്നത്. സോഷ്യൽ മീഡിയയിൽ പാർട്ടിയെ ആക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ടാകുമെന്നും തെരുവിലിറങ്ങിയാൽ അതിൻ്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും മധുസൂദനൻ പറഞ്ഞു.
കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞുതന്നെ തീർക്കുമെന്നും അതിനൊന്നും പാർട്ടിക്ക് മടിയില്ലെന്നും പ്രസംഗത്തിൽ മുന്നറിയിപ്പ്. പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മധുസൂദനൻ്റെ വിവാദ പ്രസംഗം. ഈ വിവാദത്തിലാണ് കെകെ രാഗേഷിന്റെ ന്യായീകരണം.
ധനരാജ് വധക്കേസ് വിധി: കൊലവിളി പ്രസംഗവുമായി മുൻ എംഎൽഎ ടി.ഐ. മധുസൂദനൻ
ടി.ഐ മധുസൂദനൻ മുഖ്യമന്ത്രിയോ എംഎൽഎയോ അല്ല. അദ്ദേഹത്തിൻ്റെ പരാമർശങ്ങൾ മാത്രം ഒറ്റതിരിച്ച് ചർച്ച ചെയ്യുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ ആർക്കും ഒരു പ്രശ്നമായിരുന്നില്ലല്ലോ എന്ന് കെ.കെ രാഗേഷ് ചോദിച്ചു.
"ചോരയ്ക്ക് ചോര " എന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് ആദ്യം ചോദ്യം ചെയ്യപ്പെടേണ്ടത്. മുഖ്യമന്ത്രിയേക്കാൾ വലിയ ആളല്ല മധുസൂദനൻ. "ചോരയ്ക്ക് ചോര " എന്നത് കടുത്ത പദപ്രയോഗമാണ്. അതിനേക്കാൾ വലുതല്ല "പകരത്തിന് പകരം " എന്ന പ്രയോഗമെന്നും കെ.കെ. രാഗേഷ് കൂട്ടിച്ചേർത്തു.",
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
