ടി.ഐ മധുസൂദനന്റെ ഭീഷണി പ്രസംഗം; ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു

NOVEMBER 26, 2026, 1:36 AM

കണ്ണൂര്‍ : ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗം നടത്തിയ സിപിഐഎം നേതാവും പയ്യന്നൂര്‍ മുന്‍ എംഎല്‍എയുമായ ടി.ഐ. മധുസൂദനനെതിരെ ഡിജിപിക്ക് പരാതി നല്‍കി. 

ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെയാണ് വിവാദ പ്രസംഗവുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ. മധുസൂദനൻ രം​ഗത്ത് വന്നത്. സോഷ്യൽ മീഡിയയിൽ പാർട്ടിയെ ആക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ടാകുമെന്നും തെരുവിലിറങ്ങിയാൽ അതിൻ്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും മധുസൂദനൻ പറഞ്ഞിരുന്നു. 

കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസാണ് പരാതി നല്‍കിയത്. പരസ്യമായി കലാപാഹ്വാനം നടത്തിയെന്നും കൊലവിളി നടത്തിയെന്നുമാണ് പരാതിയില്‍ ഉന്നയിക്കുന്നത്. നിയമം കൈയിലെടുക്കുമെന്ന് വെല്ലുവിളിക്കുകയും വിധി പറഞ്ഞ ജഡ്ജിയെ അവഹേളിച്ചതായും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്.

vachakam
vachakam
vachakam

ഇതിനിടെ, മുന്‍ എംഎല്‍എയുടെ കൊലവിളി പ്രസംഗം വളരെ ഗൗരവത്തില്‍ എടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam