ശബരിമല സ്പോട്ട് ബുക്കിങ്:   90,000 വരെ ആക്കാമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് 

NOVEMBER 26, 2026, 1:04 AM

ശബരിമല: മണ്ഡലകാലത്തോട് അനുബന്ധിച്ച് കൂടുതൽ ഇടങ്ങളിൽ സ്പോട്ട് ബുക്കിങ് അനുവദിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. 

പ്രതിദിന ദർശന നിയന്ത്രണം 80,000 എന്നത് 90,000 ആക്കാമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ നിലപാട്. കൂടുതൽ സ്വാമിമാർ എത്തിയാലും ഉൾക്കൊള്ളാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

അനുമതിക്കായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കും. കൂടുതൽ ഇടങ്ങളിലെ സ്പോട്ട് ബുക്കിങ് സാധ്യത പൊലീസുമായി ചർച്ച ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam

 വെർച്വൽ ക്യൂ ബുക്കിങ്ങിലെ നിയന്ത്രണം കർശനമാക്കിയതോടെ കൂട്ടത്തോടെയുള്ള ബുക്കിങ് കുറഞ്ഞിരുന്നു. വരും ദിവസങ്ങളിൽ തീർത്ഥാടകരുടെ എണ്ണം ഉയരുമെന്നാണ് വിലയിരുത്തൽ.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam