കുമ്പളയിൽ പ്രവർത്തിച്ചത് എഫ് ട്യൂണെന്ന് മുൻ ജീവനക്കാരൻ

NOVEMBER 26, 2026, 5:38 AM

കാസർകോട്: കാസർകോട് കുമ്പളയിൽ പ്രവർത്തിച്ചിരുന്ന ഫെയ്സ് ക്രീം മാർക്കറ്റിങ് സ്ഥാപനം പൂട്ടി ഉടമകൾ മുങ്ങിയിരുന്നു.

മലപ്പുറത്ത് ഈ സ്ഥാപനത്തിനെതിരെ പരാതി ഉയർന്നതിന് പിന്നാലെയാണ് ഉടമകൾ ഓഫീസ് പൂട്ടി കടന്നുകളഞ്ഞത്. സംഭവത്തിൽ പൊലീസും ഡ്രഗ് കൺട്രോൾ യൂണിറ്റും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.   ഡിഗ്മ മാർക്കറ്റിങ് എന്ന പേരിലായിരുന്നു സ്ഥാപനം. എന്നാൽ പൂട്ടിയ സ്ഥാപനത്തിൽ ഉണ്ടായിരുന്നത് എഫ് ട്യൂൺ മാർക്കറ്റിംഗ് എന്ന വെളിപ്പെടുത്തലുമായി മുൻ ജീവനക്കാരൻ മുഹ്ത്തസ രം​ഗത്ത് വന്നു. മാർക്കറ്റിങ്ങും കോൾ സെൻറർ സേവനവും എഫ് ട്യൂണിനായി നൽകി. മാർക്കറ്റിംഗ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചത് കാസർകോട് ആരിക്കടി സ്വദേശി മുർത്തളയാണെന്നും വെളിപ്പെടുത്തി.

  'ഡിഗ്മ മാർക്കറ്റിങ്' എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ് പൂട്ടിയത്. ഓഫീസിലെ ഉപകരണങ്ങളും ബോർഡും ഉൾപ്പെടെയുള്ളവ പൂർണമായും നീക്കം ചെയ്ത നിലയിലായിരുന്നു.  അതേസമയം ഫൈസ, ഗോറി എന്നീ ഫെയ്സ് ക്രീമുകൾ ഉപയോഗിക്കരുതെന്ന്    ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്. ഈ ക്രീമിൽ മെർക്കുറിയുടെ സാന്നിധ്യം അധികമാണെന്നാണ് കണ്ടെത്തൽ. ‍‍‍പാകിസ്താൻ നിർമ്മിത ഫെയ്സ് ക്രീമുകളാണിവ.

vachakam
vachakam
vachakam

   ഈ ക്രീമുകളുടെ വിൽപ്പന നിരോധിക്കണമെന്നും സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ വകുപ്പ് ശുപാർശ ചെയ്തിട്ടുണ്ട്.   അതേസമയം, വ്യാജ സൗന്ദര്യവർധക വസ്തുക്കൾ കണ്ടെത്താൻ ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി പരിശോധനകൾ വ്യാപകമാക്കിയിട്ടുണ്ട്. തൃശ്ശൂരിൽ 18000 രൂപ വിലവരുന്ന വ്യാജ ഹെയർ ഡൈകൾ പിടിച്ചെടുത്തു. മലപ്പുറം തിരൂരിൽ 80000 രൂപ വിലവരുന്ന വ്യാജ കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam