കോഴിക്കോട്: ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസിൽ ഭാര്യാപിതാവിന്റെ മൊഴി രേഖപ്പെടുത്തി എക്സൈസ്. അനധികൃത മദ്യശേഖരം പിടിച്ചെടുത്ത വാഴവറ്റയിലെ മൂങ്ങനാനിയിൽ വീട് തന്റെ പേരിൽ അല്ലെന്നും ഭാര്യ മാതാവ് ലില്ലി ജോസ് ലേലത്തിൽ പിടിച്ചെടുത്തെന്നുമായിരുന്നു ആന്റോ അഗസ്റ്റിന്റെ വാദം.
പിന്നാലെ ലില്ലിയുടെ മൊഴി എക്സൈസ് രേഖപ്പെടുത്തിയിരുന്നു. വീട് താൻ ലേലത്തിൽ പിടിച്ചെന്നും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായില്ല എന്നുമായിരുന്നു ലില്ലിയുടെ മൊഴി. ഇതിന് പിന്നാലെയാണ് ഭർത്താവ് ജോസിന്റെ മൊഴി എടുത്തത്.
എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ലില്ലിയുടെ ഭർത്താവ് ജോസിനെ വിളിച്ചു വരുത്തിയാണ് മൊഴിഎടുത്തത്. മീനങ്ങാടി എക്സൈസ് ഓഫീസിലെ മൊഴി എടുക്കൽ മുക്കാൽ മണിക്കൂറോളം നീണ്ടു. വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചകാര്യങ്ങളാണ് ജോസിൽ നിന്നും എക്സൈസ് ചോദിച്ചറിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
