കണ്ണൂര്‍: ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗം നടത്തിയ സിപിഐഎം നേതാവും പയ്യന്നൂര്‍ മുന്‍ എംഎല്‍എയുമായ ടി.ഐ. മധുസൂദനനെതിരെ കേസെടുക്കാൻ നിർദേശം നൽകി ആഭ്യന്തരമന്ത്രി. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയനാണ് മന്ത്രി ഇതുസംബന്ധിച്ച നിർദേശം കൈമാറിയത്.
ഒരു ജനപ്രതിനിധിയായിരുന്ന വ്യക്തിയിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പരാമർശങ്ങളാണ് ഉണ്ടായതെന്നും സംഭവത്തെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
നാട്ടിൽ നടക്കുന്ന കൊലപാതകങ്ങളെ ന്യായീകരിക്കുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന നടപടികൾ പൊലീസോ സർക്കാരോ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും, പ്രസംഗം വിശകലനം ചെയ്ത ശേഷം കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മധുസൂദനനെതിരെ കേസെടുക്കാൻ നിർദേശം നൽകിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
